Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസ്വപ്നങ്ങൾക്ക്​...

സ്വപ്നങ്ങൾക്ക്​ നിറംമങ്ങി; തോട്ടത്തിലെ പൂക്കൾ വിറ്റഴിക്കാതെ യുവകർഷകൻ

text_fields
bookmark_border
സ്വപ്നങ്ങൾക്ക്​ നിറംമങ്ങി; തോട്ടത്തിലെ പൂക്കൾ വിറ്റഴിക്കാതെ യുവകർഷകൻ
cancel

കാ​ക്ക​നാ​ട്: തോ​ട്ട​ത്തി​ൽ പൂ​ക്ക​ളെ​ല്ലാം സ​മൃ​ദ്ധ​മാ​യി വി​രി​ഞ്ഞു​നി​ന്നി​ട്ടും വി​റ്റ​ഴി​ക്കാ​നാ​കാ​തെ തു​തി​യൂ​ർ കൊ​ല്ലം​പ​റ​മ്പി​ൽ കെ.​കെ വി​ജ​യ​ൻ. ഓ​ണ​വി​പ​ണി മു​ന്നി​ൽ​ക​ണ്ട് ബ​ന്തി​യും വാ​ടാ​മ​ല്ലി​യും ഉ​ൾ​പ്പെ​ടെ നാ​ലാ​യി​ര​ത്തോ​ളം തൈ​ക​ളാ​ണ് വി​ജ​യ​ൻ ഇ​ത്ത​വ​ണ ന​ട്ട​ത്. മ​ഞ്ഞ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള ബ​ന്തി​പ്പൂ​ക്ക​ളും പി​ങ്ക്, വെ​ള്ള നി​റ​ങ്ങ​ളി​ലു​ള്ള വാ​ടാ​മ​ല്ലി​യും തോ​ട്ട​ത്തി​ൽ സ​മൃ​ദ്ധ​മാ​യി വി​രി​ഞ്ഞു. എ​ന്നാ​ൽ, ഉ​ത്രാ​ട​നാ​ളി​ലും തി​രു​വോ​ണ നാ​ളി​ലും കി​ലോ​ക​ണ​ക്കി​ന് പൂ​ക്ക​ളാ​ണ് വി​ൽ​ക്കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ പ​ല പൂ​ച്ചെ​ടി​ക​ളും ഒ​ടി​ഞ്ഞു​വീ​ഴു​ക​യും ചാ​ഞ്ഞു​പോ​വു​ക​യും ചെ​യ്തു.

മ​ഴ ത​ട​സ്സ​മാ​യ​തോ​ടെ ആ​വ​ശ്യ​ക്കാ​ർ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ച​താ​ണ് വി​പ​ണി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. ഇ​തോ​ടെ 90 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ക്ക​ളും വി​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​വും പൂ​ത്തു​നി​ൽ​ക്കു​ന്ന തോ​ട്ടം കാ​ണാ​ൻ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും നി​ര​വ​ധി ആ​ളു​ക​ളെ​ത്തി​യി​രു​ന്നു. സ്വ​ന്തം അ​ധ്വാ​ന​ത്തി​ന് പു​റ​മേ, ഏ​ക​ദേ​ശം 50,000 രൂ​പ​യോ​ളം മു​ട​ക്കു​മു​ത​ലു​ള്ള കൃ​ഷി​യി​ൽ​നി​ന്ന് ഇ​നി തു​ക തി​രി​ച്ചു​കി​ട്ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​യു​വ​ക​ർ​ഷ​ക​ൻ.

തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ് വി​ജ​യ​ൻ തു​തി​യൂ​രി​ൽ പൂ​കൃ​ഷി ന​ട​ത്തു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പ് ത​ന്നെ പൂ​ക്ക​ളെ​ല്ലാം വി​റ്റു​തീ​രു​ക​യും മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വീ​ടി​ന് സ​മീ​പം പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ വി​ജ​യ​നും സ​ഹോ​ദ​ര​ങ്ങ​ളും ചേ​ർ​ന്നാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. സീ​സ​ൺ ക​ഴി​ഞ്ഞാ​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക് ക​ട​ക്കും. സൂ​ര്യ​കാ​ന്തി ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളും ഇ​വി​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന മാ​താ​വ്​ ഭ​വാ​നി​യു​ടെ വേ​ർ​പാ​ടി​ന്റെ വി​ഷ​മ​ത്തി​നി​ട​യി​ലാ​ണ് കു​ടും​ബ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkanadFlower farmingflower cultivationOnam flowers
News Summary - Young farmer fails to sell flowers in garden
Next Story