Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എട്ട് കിലോ കഞ്ചാവുമായി തൊഴിലാളി അറസ്റ്റിൽ
text_fieldsbookmark_border
അങ്കമാലി: എട്ട് കിലോ കഞ്ചാവുമായി അങ്കമാലിയിൽ അന്തർ സംസ്ഥാനത്തൊഴിലാളിയെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ജെയ്നുൽ ആബ്ദീനാണ് (31) പിടിയിലായത്. ഇയാളെ റൂറൽ ജില്ല ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്നാണ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ബംഗളരൂവിൽ എത്തിച്ച ശേഷം ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്ത് അങ്കമാലിയിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. ഇയാൾ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു.
Next Story

