Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവനിത ദിനാഘോഷം; 20...

വനിത ദിനാഘോഷം; 20 രൂപക്ക് മെട്രോയിൽ വനിതകൾക്ക് പരിധികളില്ലാത്ത യാത്ര

text_fields
bookmark_border
Kochi Metro
cancel

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് എ​ട്ടാം​തീ​യ​തി സ്ത്രീ​ക​ൾ​ക്ക് കൊ​ച്ചി മെ​ട്രോ​യി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര​ചെ​യ്യാം.

അ​ന്നേ​ദി​വ​സം സ്ത്രീ​ക​ൾ​ക്ക് കൊ​ച്ചി മെ​ട്രോ​യു​ടെ ഏ​ത് സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ ഏ​ത് ദൂ​ര​വും എ​ത്ര​ത​വ​ണ വേ​ണ​മെ​ങ്കി​ലും 20 രൂ​പ​ക്ക്​ യാ​ത്ര​ചെ​യ്യാം. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര​ചെ​യ്ത മൂ​ന്ന് വ​നി​ത​ക​ളെ കെ.​എം.​ആ​ർ.​എ​ൽ എം.​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ 12ന്​ ​ക​ലൂ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ആ​ദ​രി​ക്കും.

ഇ​തി​ന് പു​റ​മേ മെ​ട്രോ​യു​ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ​രി​പാ​ടി​ക​ളും മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. മെ​ട്രോ യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്കാ​യി നാ​ല് സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ച നാ​പ്കി​ൻ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​പ്പ​ള്ളി, ക​ലൂ​ർ, മ​ഹാ​രാ​ജാ​സ്, എ​റ​ണാ​കു​ളം സൗ​ത്ത് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഈ ​സേ​വ​നം. സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി നാ​പ്കി​നു​ക​ൾ ല​ഭി​ക്കും. നെ​ക്സോ​റ അ​ക്കാ​ദ​മി​യു​മാ​യി ചേ​ർ​ന്നാ​ണ് മെ​ട്രോ ഈ ​സൗ​ക​ര്യം ഒ​രു​ക്കു​ക.

സ്ത്രീ​ക​ൾ​ക്കാ​യി സൗ​ജ​ന്യ ബോ​ൺ ഡെ​ൻ​സി​റ്റി പ​രി​ശോ​ധ​യും വ​നി​ത ദി​ന​ത്തി​ൽ മു​ട്ടം, ഇ​ട​പ്പ​ള്ളി, എം.​ജി റോ​ഡ്, വൈ​റ്റി​ല സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​ക്ക് 2.30ന് ​ക​ലൂ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ കൊ​ച്ചി​ൻ ബി​സി​ന​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi MetroWomen's Day CelebrationwomenUnlimited travel
News Summary - Women's Day Celebration; Unlimited travel for women on Metro for Rs 20
Next Story