Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightബ​സി​ൽ...

ബ​സി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യുവതി പിടിയിൽ

text_fields
bookmark_border
ബ​സി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യുവതി പിടിയിൽ
cancel
camera_alt

ഭ​ഗ​വ​തി​യ​മ്മ

Listen to this Article

പ​ള്ളു​രു​ത്തി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട്​ സ്വ​ദേ​ശി​നി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി ജ്യോ​തി ന​ഗ​റി​ൽ ഭ​ഗ​വ​തി​യ​മ്മ​യാ​ണ് (22) പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി​നി​യാ​യ ബേ​ബി​യെ​ന്ന വീ​ട്ട​മ്മ​യു​ടെ നാ​ല് പ​വ​ൻ വ​രു​ന്ന മാ​ല​യാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. വീ​ട്ട​മ്മ തു​റ​വൂ​രി​ൽ​നി​ന്ന് മ​ട​ങ്ങി വ​ര​വെ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ തി​ര​ക്കു​ണ്ടാ​ക്കി പി​ന്നി​ൽ​നി​ന്ന് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ട​മ്മ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Woman arrested for trying to steal housewife's necklace on bus
Next Story