ജീവനെടുക്കുന്ന ബൈക്കുകൾ
text_fieldsമട്ടാഞ്ചേരി: ഒരുവർഷത്തിനുള്ളിൽ ബൈക്ക് അപകടങ്ങളിൽപെട്ട് പശ്ചിമ കൊച്ചിയിൽ പൊലിഞ്ഞത് പന്ത്രണ്ടോളം ജീവനുകൾ. ഏട്ടോളം പേർ പശ്ചിമകൊച്ചിയിൽ മരണപ്പെട്ടപ്പോൾ അരുരിലും ഇടപ്പള്ളിയിലും മറ്റുമായി നടന്ന അപകടത്തിൽ ഇവിടുത്തുകാരായ നാലുപേരുടെ ജീവൻ പൊലിഞ്ഞു. മരണപ്പെട്ട 12ൽ ഒമ്പത് പേർ വാഹനമോടിച്ചവരും മറ്റുള്ളവർ വഴിയാത്രക്കാരുമാണ്. ഇവയിൽ 'ന്യൂജെൻ' ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങൾ കൂടുതൽ വരുത്തുന്നത്.
ന്യൂജെൻ ബൈക്കുകൾ റോഡിലൂടെ ചീറിപ്പായുന്നത് നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നത് ജനരോഷത്തിനും ഇടയാക്കുന്നുണ്ട് . റോഡപകടത്തിൽ മരണപ്പെട്ടവരിൽ പലരും വീടുകളുടെ നെടുംതൂണുകളായിരുന്നു. തകർന്ന റോഡുകൾപോലും വകവെക്കാതെ കാൽനടക്കാർക്കിടയിലൂടെ ബൈക്കുകൾ പായുമ്പോൾ നെഞ്ചിടിപ്പോടെയാണ് പ്രായമായവർ അടക്കമുള്ളവർ പോകുന്നത്.
കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചി സൗദിയിൽ റോഡ് മുറിച്ചുകടക്കവേ പാഞ്ഞെത്തിയ ബൈക്കിടിച്ച് മരണപ്പെട്ട ജോൺസൺ വിവാഹത്തിനൊരുങ്ങുകയായിരുന്നു. ജോൺസെൻറ ശരീരം വീട്ടിലെത്തിച്ചപ്പോൾ അച്ഛെൻറ രോദനം കൂടിനിന്നവരെപ്പോലും പൊട്ടിക്കരയിച്ചിരുന്നു.
റോഡുകളിൽ അമിതവേഗതയിൽ അപകടമുണ്ടാക്കുന്ന ബൈക്ക് റൈഡർമാർക്കെതിരെ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ജനകീയ കൂട്ടായ്മയൊരുക്കാനാണ് െറസിഡൻറ്സ് അസോസിയേഷനുകളടക്കമുള്ളവരുടെ നീക്കം. മുണ്ടംവേലിയടക്കമുള്ള പല മേഖലകളിലും റോഡിലൂടെയുള്ള ബൈക്ക് അഭ്യാസവും നാട്ടുകാരെ ഭീതിപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.