കാറ്റും മഴയും മാട്ടുപുറത്ത് വ്യാപക കൃഷി നാശം; 1500ഓളം മരച്ചീനി നിലംപൊത്തി
text_fieldsകാറ്റിലും മഴയിലും മാഞ്ഞാലി മാട്ടുപുറം സ്വദേശി അയ്യാലിൽ അബ്ദുവിന്റെ മരച്ചീനികൾ നിലംപൊത്തിയ നിലയിൽ
കരുമാല്ലൂർ: ശക്തമായ കാറ്റിലും മഴയിലും മാഞ്ഞാലി മാട്ടുപുറത്ത് വ്യാപകമായ കൃഷി നാശം ഉണ്ടായി. അയ്യാലിൽ അബ്ദുവിന്റെ 1500ഓളം മരച്ചീനി കടയോടെ നിലംപൊത്തി. മാട്ടുപുറം ഭാഗത്ത് വ്യാപകമായി വാഴകൃഷി നാശം സംഭവിച്ച സ്ഥലം കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് സന്ദർശിച്ചിരുന്നു.
തൊട്ടടുത്ത ദിവസവും മഴ കൂടുതൽ കനത്തതോടെയാണ് വീണ്ടും പ്രദേശത്ത് വ്യാപകമായി കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നത്. മരച്ചീനി കൃഷിയിൽ ഏകദേശം 75,000 രൂപ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കൃഷി ഭവനിൽനിന്നുള്ള സഹായമാണ് ഏറെ പ്രതീക്ഷ. അതിനായി അപേക്ഷയും നൽകി കാത്തിരിപ്പാണ് ഭൂരിഭാഗം കർഷകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

