കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി
text_fieldsമുളങ്കുഴി ചൂടൻ കവലയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തുന്നു
മലയാറ്റൂർ: കാട്ടുപന്നി കിണറ്റിൽ വീണു. മുളങ്കുഴി ചൂടൻ കവലയിൽ കോട്ടമോളം വീട്ടിൽ കെ.ടി. സജീവിന്റെ വീടിനു പിറകിലെ ഉപയോഗമില്ലാത്ത കിണറ്റിലാണ് വെള്ളിയാഴ്ച അർധരാത്രി കാട്ടുപന്നി വീണത്. കോടനാട് റെസ്ക്യൂ ടീമിലെ ഒ.പി. പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.എസ്. വിനയൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി. പ്രദീപ്, ടി.കെ. ധനേഷ്, ഇബ്നു എം. അബ്ദുല്ല, തേജസ് കെ. രാജൻ, ജോബി വരമ്പനാട്, ഫോറസ്റ്റ് വാച്ചർ കെ.പി. ഷിജു എന്നിവരുടെ നേതൃത്വത്തിൽ വല ഉപയോഗിച്ച് പന്നിയെ രക്ഷപ്പെടുത്തി. മുളങ്കുഴി കരിമ്പാനി ഭാഗത്ത് ഉൾവനത്തിൽ തുറന്നുവിട്ടു.

