Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപൗ​ര​ത്വ ഭേ​ദ​ഗ​തി...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെ വ്യാപക പ്രതിഷേധം

text_fields
bookmark_border
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെ വ്യാപക പ്രതിഷേധം
cancel
camera_alt

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ

തൃ​ക്കാ​ക്ക​ര​യി​ൽ സി.​പി.​എം ന​ട​ത്തി​യ പ്ര​തി​ഷേ​ധം 

കൊ​ച്ചി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ, എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ന​ട​ന്നു. ഡി.​വൈ.​എ​ഫ്.​ഐ എ​റ​ണാ​കു​ളം ബ്ലോ​ക്ക്‌ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ന്നു. പ്ര​തി​ഷേ​ധ യോ​ഗം ക​ച്ചേ​രി​പ്പ​ടി​യി​ൽ ജി​ല്ല ജോ​യ​ന്റ്‌ സെ​ക്ര​ട്ട​റി അ​മ​ൽ സോ​ഹ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി അം​ഗം ടി.​എ​സ്‌. ഷി​ഫാ​സ്‌, ബ്ലോ​ക്ക്‌ വൈ​സ്‌ പ്ര​സി​ഡ​ൻ​റ് എ​സ്‌.​പി. ശ്രീ​കാ​ന്ത്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ള്ളു​രു​ത്തി​യി​ൽ എ​സ്.​ഐ.​ഒ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം

പ​ന​ങ്ങാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട്​ യു.​ഡി.​എ​ഫ് കു​മ്പ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി പ​ന​ങ്ങാ​ട് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ഇ​ട​ക്കൊ​ച്ചി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് എ​ൻ.​പി. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സി.​എ​ക്സ്. സാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ന​മ്പ്യാ​ര​ത്, പ​ന​ങ്ങാ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് കെ.​എം. ദേ​വ​ദാ​സ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ജി. സ​ത്യ​ൻ, സ​ണ്ണി ത​ണ്ണി​ക്കോ​ട്ട്, സി​ജീ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സ് വ​ർ​ക്കി, പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെൻറ്റി പാ​ർ​ട്ടി ലീ​ഡ​ർ അ​ജി​ത് വേ​ല​ക്ക​ട​വി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി​മി ജോ​ബി, ബി​സി പ്ര​ദീ​പ്, മി​നി ഹെ​ന്റ​റി, മ​ഹി​ള കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ ഷേ​ർ​ലി ജോ​ർ​ജ്, ഷീ​ജ പ്ര​സാ​ദ്, റ​സീ​ന സ​ലാം, പ്രേ​മ ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ക്ക​നാ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ തൃ​ക്കാ​ക്ക​ര​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സി.​പി.​എം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വാ​ഴ​ക്കാ​ല​യി​ൽ തൃ​ക്കാ​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി എ.​ജി. ഉ​ദ​യ​കു​മാ​ർ, കാ​ക്ക​നാ​ട് ജ​ങ്ഷ​നി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​എ​ൻ. അ​പ്പു​കു​ട്ട​ൻ, എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​ടി. ശി​വ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. സാ​ജ​ൽ, എ.​വി. ജോ​സ​ഫ് എ​ന്നി​വ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​സാ​രി​ച്ചു.

സി.​എ.​എ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​സ്.​ഡി.​പി.​ഐ മ​ര​ട് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി നെ​ട്ടൂ​രി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

മ​ര​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സി.​പി.​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​ര​ട്, പേ​ട്ട, തൃ​പ്പൂ​ണി​ത്തു​റ, കു​മ്പ​ളം, പ​ന​ങ്ങാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. സി.​പി.​എം മ​ര​ട് വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ നെ​ട്ടൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചു. നെ​ട്ടൂ​ർ മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ധ​ന്യ ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ എ​ൻ.​ജെ. സ​ജീ​ഷ്​​കു​മാ​ർ, സി.​ആ​ർ. ഷാ​ന​വാ​സ്, കെ.​വി. കി​ര​ൺ രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യു.​ഡി.​എ​ഫ് കു​മ്പ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി പ​ന​ങ്ങാ​ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച്

സി.​എ.​എ നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​സ്.​ഡി.​പി.​ഐ മ​ര​ട് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. നെ​ട്ടൂ​ർ പ​ഴ​യ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​ക​ട​നം ധ​ന്യ ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് നി​യാ​സ് മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​പ്പൂ​ണി​ത്ത​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റാ​ഷി​ദ് ക​ള​രി​ക്ക​ൽ, മ​ര​ട് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ൻ​റ് മ​ൻ​സൂ​ർ ഇ​ബ്രാ​ഹിം, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ബു​ഖാ​രി, നെ​ട്ടൂ​ർ സെ​ൻ​ട്ര​ൽ ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ് അ​ന​സ്, സെ​ക്ര​ട്ട​റി ഷെ​ജീ​ബ്, നെ​ട്ടൂ​ർ വെ​സ്റ്റ് ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ് നി​സാ​ർ, സെ​ക്ര​ട്ട​റി അ​ൻ​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ള്ളു​രു​ത്തി: പൗ​ര​ത്വ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളു​രു​ത്തി മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ പ​ള്ളു​രു​ത്തി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഖ​യ്യൂം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ഷി​ക് ജ​ലീ​ൽ, അ​ബ്ദു​ൽ ല​ത്തീ​ഫ്, അ​ഹ​മ​ദ് ഖ​ലീ​ൽ, സി​യാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​സ്.​ഐ.​ഒ. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളു​രു​ത്തി ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി.​എ.​എ ഉ​ത്ത​ര​വ് ക​ത്തി​ച്ച്. ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ, കൊ​ച്ചി സി​റ്റി എ​ക്സ്പാ​ന്‍ഷ​ന്‍ ക​ണ്‍വീ​ന​ര്‍ ബി​ലാ​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​ര്‍ ജ​ങ്​​ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ക​ച്ചേ​രി​പ്പ​ടി​യി​ല്‍ സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment ActProtest
News Summary - Widespread protests against the Citizenship Amendment Act
Next Story