Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightജല മെട്രോയുടെ സൗത്ത്...

ജല മെട്രോയുടെ സൗത്ത് ചിറ്റൂർ സർവിസ് ഉടൻ

text_fields
bookmark_border
kochi water metro
cancel

കൊ​ച്ചി: കൊ​ച്ചി ജല മെ​ട്രോ കൂ​ടു​ത​ൽ ടെ​ർ​മി​ന​ലു​ക​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ഹൈ​കോ​ർ​ട്ട് ജ​ങ്​​ഷ​ൻ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് സൗ​ത്ത് ചി​റ്റൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സ് ഉ​ട​ൻ ആ​രം​ഭി​ക്കും. രാ​വി​ലെ​യും ഉ​ച്ച​ക്കും വൈ​കീ​ട്ടും ഓ​രോ സ​ർ​വി​സ് വീ​തം ആ​രം​ഭി​ക്കാ​ൻ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡി​ൽ​നി​ന്ന് ന​ൽ​കാ​നു​ള്ള ബോ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് സൗ​ത്ത് ചി​റ്റൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ഏ​ലൂ​ർ, ചേ​രാ​നെ​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. ല​ഭി​ക്കാ​നു​ള്ള 11 ബോ​ട്ടു​ക​ൾ വേ​ഗ​ത്തി​ൽ ന​ൽ​കാ​ൻ കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡ് ചീ​ഫ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളും അ​വ​ലോ​ക​നം ചെ​യ്തു.

നോ​ൺ മോ​ട്ടോ​റൈ​സ്ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഇ​നി​ഷ്യേ​റ്റി​വി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന ന​ട​പ്പാ​ത, മീ​ഡി​യ​നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ കെ.​എം.​ആ​ർ.​എ​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ച​ർ​ച്ച​യാ​യി.

കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ മ​ന്ത്രി 2026 മാ​ർ​ച്ചി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ​ക്കാ​യി കെ.​എം.​ആ​ർ.​എ​ൽ വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്താ​ൻ ഗ​താ​ഗ​ത വ​കു​പ്പു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water MetroErnakulam News
News Summary - Water metro-South Chittoor service
Next Story