Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപുതിയ റൂട്ടുകളിൽ...

പുതിയ റൂട്ടുകളിൽ വാട്ടർ മെട്രോ സർവിസ് ഇന്ന് മുതൽ

text_fields
bookmark_border
Kochi Watermetro
cancel

കൊ​ച്ചി: പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട റൂ​ട്ടു​ക​ളി​ൽ വാ​ട്ട​ർ​മെ​ട്രോ​യു​ടെ ക​മേ​ഴ്സ്യ​ൽ സ​ർ​വി​സ് ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും.

സൗ​ത്ത് ചി​റ്റൂ​രി​ൽ​നി​ന്ന്​ ഏ​ലൂ​ർ​വ​ഴി ചേ​രാ​ന​ല്ലൂ​രി​ലേ​ക്ക് രാ​വി​ലെ 10, 11.30, ഉ​ച്ച​ക്ക് 01.15, 02.45, വൈ​കീ​ട്ട് 04.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ബോ​ട്ട് പു​റ​പ്പെ​ടും. ഹൈ​കോ​ർ​ട്ടു​നി​ന്ന്​ ബോ​ൾ​ഗാ​ട്ടി​വ​ഴി സൗ​ത്ത് ചി​റ്റൂ​രി​ലേ​ക്ക് രാ​വി​ലെ 7.45, ഒ​മ്പ​ത്, വൈ​കീ​ട്ട് 5.20, 06.45 എ​ന്നി​ങ്ങ​നെ​യാ​ണ് ബോ​ട്ടു​ക​ൾ പു​റ​പ്പെ​ടു​ന്ന സ​മ​യം.

മു​ള​വു​കാ​ട് നോ​ർ​ത്ത്, സൗ​ത്ത് ചി​റ്റൂ​ർ, ഏ​ലൂ​ർ, ചേ​രാ​ന​ല്ലൂ​ർ എ​ന്നീ നാ​ല് പു​തി​യ ടെ​ർ​മി​ന​ലു​ക​ൾ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തു​വ​രെ ഒ​മ്പ​ത് വാ​ട്ട​ർ​മെ​ട്രോ ടെ​ർ​മി​ന​ലു​ക​ളാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടു​ള്ള​ത്. ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​ൻ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് ബോ​ൽ​ഗാ​ട്ടി, മു​ള​വു​കാ​ട് നോ​ർ​ത്ത് ടെ​ർ​മി​ന​ലു​ക​ൾ വ​ഴി സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യാ​ണ് ഒ​രു റൂ​ട്ട്. സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് ഏ​ലൂ​ർ ടെ​ർ​മി​ന​ൽ വ​ഴി ചേ​രാ​ന​ല്ലൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യു​ള്ള​താ​ണ് മ​റ്റൊ​രു റൂ​ട്ട്. പാ​ലി​യം​തു​രു​ത്ത്, കു​മ്പ​ളം, വി​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡ്, മ​ട്ടാ​ഞ്ചേ​രി ടെ​ർ​മി​ന​ലു​ക​ളു​ടെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 10 ദ്വീ​പു​ക​ളി​ലാ​യി 38 ടെ​ർ​മി​ന​ലു​ക​ൾ ബ​ന്ധി​പ്പി​ച്ച് 78 വാ​ട്ട​ർ മെ​ട്രോ ബോ​ട്ടു​ക​ൾ സ​ർ​വി​സ് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water metro
News Summary - Water metro service on new routes from today
Next Story