Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപൊതുസ്ഥലത്തെ മാലിന്യം...

പൊതുസ്ഥലത്തെ മാലിന്യം തള്ളല്‍: കൊ​ച്ചി നഗരത്തില്‍ സംയുക്ത പരിശോധന

text_fields
bookmark_border
പൊതുസ്ഥലത്തെ മാലിന്യം തള്ളല്‍: കൊ​ച്ചി നഗരത്തില്‍ സംയുക്ത പരിശോധന
cancel

കൊ​ച്ചി: പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യം ത​ള്ള​ല്‍ പൂ​ര്‍ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മേ​യ​ര്‍ എം. ​അ​നി​ല്‍കു​മാ​ര്‍, ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

പൊ​റ്റ​ക്കു​ഴി പാ​ലം, ശാ​സ്ത ടെ​മ്പി​ള്‍ റോ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് തി​ങ്ക​ള്‍ രാ​ത്രി എ​ട്ടോ​ടെ സ​ന്ദ​ര്‍ശി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ കോ​ർ​പ​റേ​ഷ​ന്‍റെ​യും കൗ​ണ്‍സി​ല​ര്‍മാ​രു​ടെ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വൃ​ത്തി​യാ​ക്കും.

തു​ട​ര്‍ന്നും മാ​ലി​ന്യം ത​ള്ളി​യാ​ല്‍ ക​ര്‍ശ​ന ശി​ക്ഷ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബാ​ബു അ​ബ്​​ദു​ൽ ഖാ​ദ​ര്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ മി​നി വി​വേ​ര, അ​ഷി​ത യ​ഹി​യ, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste dumpingKochi cityErnakulam NewsJoint inspection
News Summary - waste dumping in public places: Joint inspection in Kochi city
Next Story