മട്ടാഞ്ചേരിയിൽ ചുവരെഴുത്ത് ആറ് ഭാഷകളിൽ
text_fieldsകൊച്ചി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിക്കായുള്ള ആറ് ഭാഷകളിലെ ചുവരെഴുത്ത്
മട്ടാഞ്ചേരി: മിനി ഇന്ത്യ എന്നറിയപ്പെടുന്ന മട്ടാഞ്ചേരിയിൽ എൻ.ഡി.എ സ്ഥാനാർഥി സി.ജി. രാജഗോപാലിെൻറ വോട്ട് അഭ്യർഥിച്ചുള്ള ഭാഷ പ്രചാരണം ശ്രദ്ധേയമായി. കൊച്ചി മണ്ഡലത്തിെൻറ ഭാഷ വൈവിധ്യങ്ങൾ തിരിച്ചറിഞ്ഞ് ആറ് വ്യത്യസ്ത ഭാഷകളിലാണ് ചുവരെഴുതിയത്.
ജൂതസെമിത്തേരിക്ക് സമീപമാണ് മലയാളം, കൊങ്കണി, ഗുജറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ് ഭാഷകളിലെ ചുവരെഴുത്ത് വോട്ട് അഭ്യർഥന. ഭാഷ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മേഖലയാണിത്. വ്യത്യസ്ത ഭാഷകളിൽ നോട്ടീസും തയാറാക്കുകയാണ് സ്ഥാനാർഥികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

