വിദ്യാർഥിനികൾക്കുനേരെ അതിക്രമം; യു.പി സ്വദേശികൾ അറസ്റ്റിൽ
text_fieldsകൊച്ചി: ട്രെയിനിൽ വിദ്യാർഥിനികൾക്കുനേരെ അതിക്രമം നടത്തിയ യു.പി സ്വദേശികൾ അറസ്റ്റിൽ. അഭിഷേക് (27), മുഹമ്മദ് ഷദാബ് (34) എന്നിവരെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരള എക്സ്പ്രസിലാണ് സംഭവം. കോട്ടയത്തുനിന്ന് എറണാകുളം നോർത്തിലേക്ക് വരികയായിരുന്നു മൂന്ന് ബിരുദ വിദ്യാർഥിനികൾ. ഇവരെ വൈക്കം റോഡ് എത്തുന്നതിനുമുമ്പ് മുഹമ്മദ് ഷദാബ് കയറിപ്പിടിച്ചു. ശുചിമുറിയുടെ ഭാഗത്തുവെച്ചായിരുന്നു അതിക്രമം. എതിർത്തപ്പോൾ ശാരീരികമായും ആക്രമിച്ചു. സംഭവശേഷം ഇയാൾ മറ്റൊരു ബോഗിയിലേക്ക് കടന്നു. ട്രെയിൻ നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ വിദ്യാർഥിനികൾ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേകിനെ തടഞ്ഞുവെച്ചു. ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ അഭിഷേക് വിദ്യാർഥിനികളിലൊരാളുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചു. ഈസമയം അവിടെയെത്തിയ വിദ്യാർഥിനിയുടെ ബന്ധുക്കളിലൊരാൾ അഭിഷേകിനെ തടഞ്ഞുനിർത്തി റെയിൽവേ പൊലീസിന് കൈമാറി. പിടിയിലാകാതിരിക്കാൻ ബോഗികളിലൂടെ മാറിമാറി സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഷദാബിനെയും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

