
representative image
മയക്കുമരുന്ന് ലോബിയെ കുടുക്കാൻ ജാഗ്രത സമിതികൾ; വിളിക്കാം 9995966666
text_fieldsകൊച്ചി: നഗരത്തിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് ലോബിക്ക് എതിരെ ജാഗ്രത സമിതികൾ രൂപവത്കരിക്കും. പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാർ, എക്സൈസ് വകുപ്പ്, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ സമിതിയിലുണ്ടാകും. നഗരസഭ കൗണ്‍സിലിെൻറ തീരുമാനപ്രകാരം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൗണ്‍സിലര്‍ കാജല്‍ സലീം മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതിെൻറ പ്രശ്നം അടുത്തിടെ പ്രമേയത്തിലൂടെ കൗണ്‍സിലിെൻറ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണ പ്രവര്‍ത്തനത്തിന് എക്സൈസുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരം സമിതി നേതൃത്വം നല്‍കും.
എല്ലാ പൊതുസ്ഥലങ്ങളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട പൊലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാനും തീരുമാനിച്ചു.യോഗത്തില്‍ മേയർ എം. അനിൽകുമാർ, നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ കെ.എ. അബ്ദുൽ സലാം, എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ സജീവ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അൻസിയ, കൗണ്‍സിലര്‍മാരായ കാജല്‍ സലീം, ഹെന്‍ട്രി ഓസ്റ്റിന്‍ എന്നിവർ പങ്കെടുത്തു.
രക്ഷിക്കാം നാടിനെ
മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്ത് വിവരം പൊലീസിന് നല്‍കേണ്ടി വന്നാലും 9995966666 എന്ന ഫോണ്‍ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. വിവരം തരുന്നവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഈ നമ്പറില്‍ പങ്കുവെക്കേണ്ടതില്ല. വിവരങ്ങള്‍ നിര്‍ബന്ധമായും രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും പൊലീസ് നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
