Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവാഹനത്തിൽ...

വാഹനത്തിൽ കാക്കനാട്ടേക്കാണോ​? ബാറ്ററി സൂക്ഷിക്കണേ...

text_fields
bookmark_border
വാഹനത്തിൽ കാക്കനാട്ടേക്കാണോ​? ബാറ്ററി സൂക്ഷിക്കണേ...
cancel

കാ​ക്ക​നാ​ട്: ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്ക് പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? പോ​കു​ന്ന​തൊ​ക്കെ കൊ​ള്ളാം, വ​ണ്ടി സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ വേ​ണം സൂ​ക്ഷി​ക്കാ​ൻ. ഇ​ല്ലെ​ങ്കി​ൽ തി​രി​കെ പോ​കാ​ൻ ഒ​രു ബാ​റ്റ​റി കൂ​ടെ ക​രു​തേ​ണ്ടി വ​രും. കാ​ക്ക​നാ​ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ബാ​റ്റ​റി മോ​ഷ​ണം പ​തി​വാ​യി.

ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് രാ​ത്രി മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ല​ക്ട​റേ​റ്റി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ നി​ന്നാ​യി​രു​ന്നു 15,000 രൂ​പ​യോ​ളം വി​ല വ​രു​ന്ന ബാ​റ്റ​റി​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത്. അ​തേ​സ​മ​യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യാ​ലും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന്​ ബ​സു​ട​മ​ക​ൾ പ​റ​ഞ്ഞു. നേ​ര​ത്തേ പ​ല ത​വ​ണ​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടി​ക്കു​ന്ന ബാ​റ്റ​റി​ക​ൾ 2000 - 3000 രൂ​പ​ക്കാ​ണ് ഇ​ല​ക്ട്രോ​ണി​ക് ക​ട​ക​ളി​ലും മ​റ്റും വി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ബ​സു​ക​ൾ​ക്ക് പു​റ​മേ ജീ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​റ്റ​റി​ക​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളും നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:batterybattery theft
News Summary - Vehicle battery theft in Kakkanad
Next Story