വൈഗ കൊലപാതകം: കൂസലില്ലാതെ സനു മോഹൻ
text_fieldsകളമശ്ശേരി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ പിതാവ് സനു മോഹനുമായി മുട്ടാർ പുഴയോരത്ത് തെളിവെടുപ്പ് നടന്നു. കനത്ത പൊലീസ് വലയത്തിലെത്തിയ സനു മോഹൻ ഒരുകുസലുമില്ലാതെ ജനങ്ങൾക്കിടയിലൂടെ നടന്ന് കാര്യങ്ങൾ വിവരിച്ചുകൊടുത്തു.
സംഭവദിവസം പുഴയുടെ ഭാഗത്ത് വന്ന് കാർ നിർത്തിയ സ്ഥലവും കുട്ടിയെ തള്ളിയ സ്ഥലവും ചൂണ്ടിക്കാണിച്ചു. ഈ സമയത്തൊന്നും പ്രതിയുടെ മുഖത്ത് ഭാവവ്യത്യാസം ഉണ്ടായില്ല. ഉച്ചക്ക് 12.30 ഓടെ തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ ശ്രീകുമാറിെൻറ നേതൃത്വത്തിെല പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
സനുവിെൻറ കങ്ങരപ്പടിയിലെ ഫ്ലാറ്റിലെ തെളിവെടുപ്പിനുശേഷം, മൊബൈൽ ഫോണുകൾ യാത്രക്കിെട എച്ച്.എം.ടി കാടുകളിൽ കളഞ്ഞിരുന്നതായി പ്രതി പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ പൊലീസ് സംഘം അവിടെയും പരിശോധന നടത്തി. എന്നാൽ, ഫോൺ കണ്ടെത്താനായില്ല. തുടർന്ന് മരിച്ചെന്ന് കരുതിയ വൈഗയെ പ്രതി ആദ്യം ചേരാനല്ലൂർ ഭാഗത്ത് പുഴത്തീരത്ത് തള്ളാമെന്ന നിലയിൽ അവിടെ എത്തിയെങ്കിലും ആളുകൾ ഉണ്ടെന്നറിഞ്ഞതോടെ കുട്ടിയുമായി തിരിച്ചുപോരുകയിരുന്നു. ഈ ഭാഗത്തും പൊലീസ് പ്രതിയുമായി െതളിവെടുപ്പിന് പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.