Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസമയം വൈകുന്നു, വേഗം...

സമയം വൈകുന്നു, വേഗം പുതുക്കിക്കോളൂ ആധാർ

text_fields
bookmark_border
സമയം വൈകുന്നു, വേഗം പുതുക്കിക്കോളൂ ആധാർ
cancel

കൊ​ച്ചി: ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന 18 വ​യ​സ്സി​നു​മു​ക​ളി​ല്‍ പ്രാ​യ​മാ​യ, ആ​ധാ​ര്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള എ​ല്ലാ​വ​രും ആ​ധാ​ര്‍ കാ​ര്‍ഡ് പു​തു​ക്ക​ണ​മെ​ന്ന് അ​ക്ഷ​യ ജി​ല്ല പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ഇ​തി​നാ​യി ആ​ധാ​ര്‍ കാ​ര്‍ഡ്, പേ​ര്, വി​ലാ​സം തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി അ​ടു​ത്തു​ള്ള ആ​ധാ​ര്‍ സേ​വ​ന​കേ​ന്ദ്രം സ​ന്ദ​ര്‍ശി​ക്കു​ക. ജി​ല്ല​യി​ല്‍ 34,25,185 ആ​ധാ​ര്‍ ല​ഭ്യ​മാ​യ​തി​ല്‍ 5,24,737 ആ​ധാ​ര്‍ മാ​ത്ര​മാ​ണ് ആ​ധാ​ര്‍ ഡോ​ക്യു​മെ​ന്‍റ്​ അ​പ്‌​ഡേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം ആ​ധാ​ര്‍ ഡോ​ക്യു​മെ​ന്‍റ്​ അ​പ്‌​ഡേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ച്ച് ആ​ധാ​റി​ന്‍റെ സു​താ​ര്യ​ത ഉ​റ​പ്പു വ​രു​ത്ത​ണം.

രേ​ഖ​ക​ൾ ഇ​വ​യെ​ല്ലാം...

ആ​ധാ​ര്‍ എ​ൻ​റോ​ള്‍മെ​ന്‍റും ഡോ​ക്യു​മെ​ന്‍റ്​ അ​പ്‌​ഡേ​ഷ​നും പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍

പേ​ര് തെ​ളി​യി​ക്കു​ന്നവ

ഇ​ല​ക്ഷ​ന്‍ ഐ.​ഡി, റേ​ഷ​ന്‍ കാ​ര്‍ഡ് (ഉ​ട​മ​സ്ഥ​ന്‍ മാ​ത്രം), ഡ്രൈ​വി​ങ് ലൈ​സ​ന്‍സ്, പാ​ന്‍ കാ​ര്‍ഡ്, സ​ര്‍വി​സ് / പെ​ന്‍ഷ​ന​ര്‍ ഫോ​ട്ടോ ഐ.​ഡി കാ​ര്‍ഡ്, പാ​സ്‌​പോ​ര്‍ട്ട്, ഭി​ന്ന​ശേ​ഷി ഐ.​ഡി കാ​ര്‍ഡ്, ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ ഐ.​ഡി കാ​ര്‍ഡ്

വി​ലാ​സം തെ​ളി​യി​ക്കു​ന്നവ

പാ​സ്‌​പോ​ര്‍ട്ട്, ഇ​ല​ക്ഷ​ന്‍ ഐ.​ഡി, റേ​ഷ​ന്‍ കാ​ര്‍ഡ്, കി​സാ​ന്‍ ഫോ​ട്ടോ പാ​സ് ബു​ക്ക്, ഭി​ന്ന​ശേ​ഷി ഐ.​ഡി കാ​ര്‍ഡ്, സ​ര്‍വി​സ് ഫോ​ട്ടോ ഐ.​ഡി കാ​ര്‍ഡ്, വി​വാ​ഹ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് പാ​സ്ബു​ക്ക്, ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ ഐ.​ഡി കാ​ര്‍ഡ്, ഇ​ല​ക്ട്രി​സി​റ്റി / ഗ്യാ​സ് ക​ണ​ക്ഷ​ന്‍ / വാ​ട്ട​ര്‍ / ടെ​ലി​ഫോ​ണ്‍ / കെ​ട്ടി​ട നി​കു​തി ബി​ല്ലു​ക​ള്‍, ര​ജി​സ്റ്റേ​ര്‍ഡ് സെ​യി​ല്‍ എ​ഗ്രി​മെ​ന്‍റ്​

മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ര്‍ ചേ​ര്‍ക്കാം

ജി​ല്ല​യി​ല്‍ 23 ല​ക്ഷ​ത്തോ​ളം ആ​ധാ​റി​ല്‍ മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ര്‍ ചേ​ര്‍ത്തി​ട്ടി​ല്ല. ആ​ധാ​ര്‍ കാ​ര്‍ഡി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ചേ​ര്‍ത്തി​ട്ടി​ല്ലാ​ത്ത എ​ല്ലാ​വ​രും അ​ടു​ത്ത എ​ൻ​റോ​ൾ​മെ​ന്‍റ്​ കേ​ന്ദ്രം സ​ന്ദ​ര്‍ശി​ച്ച് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ചേ​ര്‍ത്ത് ആ​ധാ​ര്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.

നി​ര്‍ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ല്‍

13 ല​ക്ഷ​ത്തോ​ളം ആ​ധാ​റി​ല്‍ നി​ര്‍ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് അ​പ്‌​ഡേ​ഷ​ന്‍ പൂ​ർ​ത്തീ​ക​രി​ക്കാ​ന്‍ ഉ​ണ്ട്. 5-7 വ​യ​സ്സ്, 15-17 വ​യ​സ്സ് ഉ​ള്ള കു​ട്ടി​ക​ളു​ടെ ബ​യോ മെ​ട്രി​ക് അ​പ്‌​ഡേ​ഷ​ന്‍ ചെ​യ്ത് ആ​ധാ​ര്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.

കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍

അ​ഞ്ച് വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ എ​ൻ​റോ​ൾ​മെ​ന്‍റ്​ ചെ​യ്യു​ന്ന​തി​ന്​ കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​ര്‍ കാ​ര്‍ഡ് എ​ന്നി​വ സ​ഹി​തം എ​ൻ​റോ​ൾ​മെ​ന്‍റ്​ കേ​ന്ദ്രം സ​ന്ദ​ര്‍ശി​ച്ച് പു​തി​യ എ​ൻ​റോ​ൾ​മെ​ന്‍റ്​ ന​ട​ത്താം. കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റി​ലെ മാ​താ​പി​താ​ക്ക​ളു​ടെ പേ​രും മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​റി​ലെ പേ​രും ഒ​രു​പോ​ലെ ആ​യി​രി​ക്ക​ണം. ഇ​ത് ഇ​ന്ത്യ​യി​ല്‍ ജ​ന​ന​സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച കു​ട്ടി​ക​ള്‍ക്കു​മാ​ത്രം ബാ​ധ​ക​മാ​യി​രി​ക്കും. രേ​ഖ​ക​ള്‍ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ക്ഷ​യ ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫി​സി​ന്‍റെ ഫോ​ണ്‍ ന​മ്പ​റി​ല്‍ (0484-2422693) ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaaraadhaar cardAadhaar update
News Summary - update Aadhaar soon
Next Story