എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പള്ളുരുത്തി: എം.ഡി.എം.എയുമായി രണ്ടു പേർ തോപ്പുംപടി പൊലീസിന്റെ പിടിയിൽ. മുണ്ടംവേലി ചിറ്റേഴത്ത് വീട്ടില്‍ സി.ആര്‍. സേവ്യര്‍ റില്‍ഫിന്‍, മുണ്ടംവേലി ബാവക്കാട്ട് വീട്ടില്‍ ടോണി എന്ന് വിളിക്കുന്ന ജേക്കബ് തോംസൺ എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പള്ളുരുത്തി ചിറക്കല്‍ പാലത്തിന് സമീപം വാഹന പരിശോധനക്കിടെ റില്‍ഫിനില്‍ നിന്ന് 0.32 മില്ലി ഗ്രാം എം.ഡി.എം.എയും വില്‍പന നടത്തി കിട്ടിയ പതിനാറായിരം രൂപയും ഓടിച്ച വാഹനവും പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് തോംസന്റെ വീട്ടില്‍ ഇരുവരും ചേര്‍ന്ന് വില്‍പനക്കായി സൂക്ഷിച്ചിരുന്ന 27.87 ഗ്രാം എം.ഡി.എം.എയും രണ്ട് ലക്ഷത്തോളം രൂപയും പിടികൂടിയത് . മട്ടാഞ്ചേരി അസി. കമീഷണർ സി.ആര്‍. സന്തോഷ്, തോപ്പുംപടി പൊലിസ് ഇന്‍സ്പെക്ടര്‍ കെ.പി. ആനന്ദ്, എസ്.ഐമാരായ അനന്തു രമേശ്, പി. ഷാബി, സി.എ. ഷാഹിര്‍, പി.വി. സിനിലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.വി. ഷൈന്‍, വി.എ. എഡ്വിന്‍ റോസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ കെ.ആര്‍. രജീഷ്, ബിബിന്‍ മോന്‍, ഉമേഷ് ഉദയന്‍, ഡി.ബി. ദീപ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

