ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കൊച്ചി: എറണാകുളം എസ്.ആർ.എം റോഡ് കാര്യപറമ്പ് ലെയിൻ ഭാഗത്തുള്ള കെട്ടിടത്തിൽ 120 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആഷിക് (21), സുഹൈൽ (20) എന്നിവരെയാണ് എറണാകുളം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ്കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റൽ നടത്തിപ്പിന് എന്ന വ്യാജേന കെട്ടിടം വാടകക്കെടുത്ത് ഉപഭോക്താക്കൾക്ക് ലഹരിവസ്തുക്കൾ വിൽക്കുന്നതിനും അത് ഉപയോഗിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയായിരുന്നു പ്രതികളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാർട്ടിയിൽ പ്രിവൻറിവ് ഓഫിസർമാരായ പി.എ. മാനുവൽ, സി.കെ. മധു, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് ബാബു, വി.ബി. രാജേഷ്, ശരത്ത് മോൻ, ശ്രീകുമാർ, ഹരീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ മേഘ എന്നിവരുമുണ്ടായിരുന്നു.

