ഗതാഗത നിയമ ലംഘനം; നടപടി ശക്തമാക്കി സിറ്റി പൊലീസ്
text_fieldsകൊച്ചി: നഗരത്തിൽ ഗതാഗതം സുഗമമാക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സിറ്റി പൊലീസ് നടപടികൾ ശക്തമാക്കി. ഗതാഗത തടസ്സമുണ്ടാക്കുന്ന തീതിയിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെയും, നടപ്പാതയിലെ പാർക്കിങ്, സീബ്ര ലൈൻ ലംഘനം എന്നിവക്കെതിരെയും കർശന നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങൾക്ക് ഈ മാസം ഇതുവരെ 9,300 പെറ്റി കേസുകൾ രജിസ്റ്റർ ചെയ്തു.
അനധികൃത പാർക്കിങ് മൂലം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും ബുദ്ധിമുട്ടും കണക്കിലെടുത്ത് എം. ജി റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യു റോഡ് തുടങ്ങിയ പ്രധാന റോഡുകൾ, തിരക്കേറിയ ജങ്ഷനുകൾ, വ്യാപാര-മാർക്കറ്റ് മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചാണ് പരിശോധന നടത്തിയത്. ഗതാഗത തടസ്സം സൃഷ്ടിച്ച, നടപ്പാതകൾ കൈയ്യേറി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ചുമത്തി. അനധികൃത പാർക്കിങുമായി ബന്ധപ്പെട്ട് ഈ മാസം 4853 കേസുകളും നടപ്പാതയിലെ പാർക്കിംങ്ങിൽ 2878 കേസുകളും സീബ്ര ലൈൻ ലംഘനത്തിന് 1569 കേസുകളും രജിസ്റ്റർ ചെയ്തു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത നിയമലംഘനങ്ങൾ തടയാനും സിറ്റി പൊലീസ് തുടർച്ചയായ ജാഗ്രതയും പരിശോധനകളും നടത്തുമെന്നും ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമീഷണർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

