രാസലഹരിയുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsസോനു, അതുൽ, അൻവർ
പറവൂർ: അതിമാരക രാസ ലഹരിയായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. കണ്ഠകർണ്ണൻവെളി കന്നിപ്പറമ്പിൽ സോനു (23), വാണിയക്കാട് കുട്ടൻതുരുത്ത് നികത്തിൽ വീട്ടിൽ അതുൽ (27), വെടിമറ ജി.സി.ഡി.എ കോളനിയിൽ പീടിയാക്കൽ പറമ്പിൽ അൻവർ (27) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി ഒമ്പതിന് വാണിയക്കാട് നിർമാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2.71 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മുനമ്പം ഡിവൈ.എസ്.പിയുടെ ഡാൻസാഫ് സംഘവും പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

