ദേശീയപാതയിൽ കാർ മീഡിയനിൽ ഇടിച്ചുമറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽ തകർന്ന കാർ
കളമശ്ശേരി: ദേശീയപാതയിൽ കാർ മീഡിയനിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കാറിൽ സഞ്ചരിച്ച കാക്കനാട് കിഴക്കെത്തെനേറ്റുമൂല വീട്ടിൽ ജിജി രാജു(50), ആലുവ വടക്കുമ്പാടം വീട്ടിൽ എയ്ഞ്ചൽ ടോമി (22), ചെങ്ങമനാട് ലക്ഷ്മി മന്ദിരത്തിൽ അഖിൽ (23) എന്നിവർക്കാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച പുലർച്ചെ 1.20ഓടെ പത്തടിപ്പാലത്താണ് അപകടം. ഇടപ്പള്ളി ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ മൂവരെയും സമീപത്തെ കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണ കാറിൽ നിന്നുള്ള ഇന്ധനമടക്കമുള്ളവ അഗ്നിരക്ഷാസേനയെത്തി കഴുകി വൃത്തിയാക്കിയശേഷമാണ് പാത ഗതാഗതയോഗ്യമായത്.

