പെൺകുട്ടിക്ക് ലൈംഗിക പീഡനം ഹോസ്റ്റൽ നടത്തിപ്പുകാരിയുൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsആദർശ്, സ്റ്റെഫിൻ, സുൽത്താന
കൊച്ചി: ലേഡീസ് ഹോസ്റ്റലിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗികമായ പീഡിപ്പിച്ച കേസിൽ ഹോസ്റ്റൽ നടത്തിപ്പുകാരിയും രണ്ടു യുവാക്കളും അറസ്റ്റിലായി. പത്തനംതിട്ട റാന്നി മുക്കാലുമൺ കാരിക്കുളം ആദർശ് (19), പത്തനംതിട്ട വടശ്ശേരിക്കര സ്റ്റെഫിൻ (19), ആലപ്പുഴ വള്ളികുന്നം സ്വദേശി സുൽത്താന (33) എന്നിവരെയാണ് പത്തനംതിട്ടയിൽനിന്ന് കടവന്ത്ര പൊലീസ് പിടികൂടിയത്. ഇവർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും അന്വേഷിച്ചുവരുന്നു. കൊച്ചി നഗരത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നും പഠനസംബന്ധമായി ലേഡീസ് ഹോസ്റ്റലുകളിൽ താമസിച്ചുവരുന്ന പെൺകുട്ടികളെ ഹോസ്റ്റൽ നടത്തിപ്പുകാർ ലഹരിമരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്യുന്നുവെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കടവന്ത്ര ഇൻസ്പെക്ടർ സിബി ടോമിന്റെ നേതൃത്വത്തിൽ എസ്.ഐ മിഥുൻ മോഹൻ, സീനിയർ സി.പി.ഒമാരായ അനീഷ്, രതീഷ്, അനിൽകുമാർ, പ്രവീൺ, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

