സഫലം ഈ രാജ്യാന്തര പ്രണയകഥ; അമേരിക്കക്കാരന് മലയാളി വധു
text_fieldsവിവാഹിതരായ ബോബിയും അഞ്ജലിയും
മട്ടാഞ്ചേരി: നാല് വർഷങ്ങളായി മനസിൽ കൊണ്ടു നടന്ന രാജ്യാന്തര പ്രണയം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അമേരിക്കൻ യുവാവും ഇടക്കൊച്ചി സ്വദേശിനിയായ യുവതിയും. മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിൽ ഇവരുടെ വിവാഹം നടന്നു. ഇടക്കൊച്ചി സ്വദേശിയും ഹോംസ്റ്റേ സംരംഭകനുമായ കെ. പി ആന്റണിയുടെയും അധ്യാപികയായ ആനിയുടെയും മകൾ അഞ്ജലിയാണ് അമേരിക്കയിലെ മിഷിഗൺ സ്വദേശികളായ ലിസ വെൽസിന്റെയും പരേതനായ സ്റ്റീവ് വെൽസിന്റെയും മകൻ ബോബി എന്ന റോബർട്ടിനെ ജീവിതപങ്കാളിയാക്കിയത്.
2021-ൽ ഫ്രാൻസിലെ നൈസ് സിറ്റിയിലെ മ്യൂസിയത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. ചരിത്രത്തിൽ ഗവേഷണം ചെയ്യുന്ന ബോബിയും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഗവേഷണം ചെയ്യുന്ന അഞ്ജലിയും തമ്മിൽ പ്രണയം മൊട്ടിട്ടു. പ്രണയ കാര്യം വീടുകളിൽഅറിഞ്ഞപ്പോൾ ഇരു വീട്ടുകാരുടെയും പിന്തുണയും ലഭിച്ചു .അഞ്ജലിയെ കാണാൻ മൂന്നു തവണ ബോബി കേരളത്തിൽ എത്തിയിരുന്നു. അഞ്ജലിയുടെ ചില സുഹൃത്തുക്കളുടെ കല്യാണം കണ്ടപ്പോൾ കേരളീയ രീതിയിലുള്ള വിവാഹം തന്നെ മതിയെന്ന് ബോബി തീരുമാനമെടുത്തു. മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിൽ കേരളീയ വേഷത്തിലാണ് ഇരുവരുമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

