വ്യാപാര കേന്ദ്രത്തിൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsസുധീഷ്, സെബാസ്റ്റ്യൻ
കൊച്ചി: പാലാരിവട്ടം ബൈപാസിലെ കളിപ്പാട്ട വ്യാപാര കേന്ദ്രത്തിൽനിന്ന് പണവും മൊബൈൽ ഫോണും ഇടപ്പള്ളിയിലെ കപ്പേളയുടെ നേർച്ചപ്പെട്ടിയിൽനിന്ന് പണവും മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിലായി.
കടവന്ത്ര കെ.പി. വള്ളോൻ റോഡ് കാണിക്കൽ വീട്ടിൽ സെബാസ്റ്റ്യൻ (46), വയനാട് പൊരുതന്നൂർ തരിവണ കായരിങ്കൽ വീട്ടിൽ സുധീഷ് (സുറുക്കൻ സുധീഷ് -30) എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ച ആറിനായിരുന്നു മോഷണം.
വൈകീട്ട് ആറിനകം മഹാരാജാസ് കോളജ് മൈതാനത്തിന് സമീപത്തുനിന്ന് ഇരുവരും പിടിയിലായി. ഒബ്റോൺ മാളിന് സമീപത്തെ ടോയ് ലാൻഡിലാണ് ആദ്യം കവർച്ച നടന്നത്. ഇവിടെനിന്ന് 5000 രൂപയും ഒരു മൊബൈൽ ഫോണും കവർന്നു.
ശേഷം സമീപത്തെ മറ്റൊരു കളിപ്പാട്ട കടയായ കിഡ്ഡിലാൻഡ്, വാതിൽ ലോക്കുകൾ വിൽക്കുന്ന ഹെറിറ്റേജ് ഗാലറി എന്നിവിടങ്ങളിൽ കവർച്ചക്ക് ശ്രമിച്ചെങ്കിലും പണമൊന്നും ലഭിച്ചില്ല. പിന്നീട് ഇടപ്പള്ളി ഇൻഫന്റ് ജീസസ് കപ്പേളയുടെ നേർച്ചപ്പെട്ടി പൊളിച്ച് 3000 രൂപ കവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

