Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐയെ ആക്രമിച്ച യുവാവ്​ റിമാൻഡിൽ

text_fields
bookmark_border
court
cancel

പള്ളുരുത്തി: കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത എസ്.ഐക്ക് നേരെ ആക്രമണം. പള്ളുരുത്തി എസ്.ഐ വൈ.ദീപുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പള്ളുരുത്തി സ്വദേശി റിൻഷാദിനെ(21) പൊലീസ് അറസ്​റ്റ്​ ചെയ്തു.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പള്ളുരുത്തി തങ്ങൾ നഗറിലാണ് സംഭവം. റിൻഷാദ് ഉൾപ്പെടെ മൂന്ന് പേർ മാസ്ക് ധരിക്കാതെ വരികയായിരുന്നു. പൊലീസിനെ കണ്ടപ്പോൾ രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

റിൻഷാദിനോട് എസ്.ഐ പിഴ അടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഇതിന് തയാറാകാതെ പൊലീസിന് നേരെ തട്ടിക്കയറി. ഇതേ തുടർന്ന് ഇയാളെ സ്​റ്റേഷനിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്.

പിന്നീട് പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് കസ്​റ്റഡിയിലെടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The youth who attacked the SI is in remand
Next Story