യുവാവിനെ അടിച്ചുകൊന്നു; പൊലീസുകാരനടക്കം ആറുപേർ അറസ്റ്റിൽ
text_fieldsകൊച്ചി: നഗരത്തിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം ആറുപേരെ പൊലീസ് പിടികൂടി. കൊച്ചി അമൃത ആശുപത്രിക്ക് സമീപം പീലിയോട്ടെ ഒഴിഞ്ഞ പറമ്പിൽ നടന്ന സംഭവത്തിൽ കുന്നുംപുറം അംബേദ്കര്‍ റോഡില്‍ താമസിക്കുന്ന ഉങ്കശ്ശേരിപറമ്പില് ശശിധരെൻറ മകന് കൃഷ്ണകുമാറാണ് (കണ്ണന് -32) കൊല്ലപ്പെട്ടത്. കുന്നുംപുറം നിവാസിയും എറണാകുളം എ.ആര് ക്യാമ്പിലെ പൊലീസുകാരനുമായ ബിജോയ്(35), നെട്ടൂര്‍ സ്വദേശി ഫൈസല്‍ മോൻ(39), ആലുവ എരമം സ്വദേശികളായ ഉബൈദ് (25 ), അൻസൽ (26), ഇടപ്പള്ളി നോർത്ത് സ്വദേശി ഫൈസൽ (40), ഇടപ്പള്ളി കുന്നുംപുറം സ്വദേശി സുഭീഷ് (38) എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രൽ എ.സി.പിയുടെ സ്പെഷൽ സ്ക്വാഡും േചരാനല്ലൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കൃഷ്ണകുമാറിെൻറ സുഹൃത്തുക്കളും പരിചയക്കാരുമാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു. പ്രതി ഫൈസലിൽനിന്ന് കൊല്ലപ്പെട്ട കൃഷ്ണകുമാർ അര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകുന്നതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി കൃഷ്ണകുമാറിനെ ഫൈസൽ വിളിച്ച് പീലിയോട് ഭാഗത്തേക്ക് വരാനാവശ്യപ്പെടുകയായിരുന്നു. ഇവിടെ എത്തിയ കൃഷ്ണകുമാറിനെ ഫൈസലും ബിജോയിയും അടങ്ങുന്ന സംഘം മർദിച്ചു. ഇരുമ്പുവടികൊണ്ട് അടിച്ചതാണ് മരണത്തിന് കാരണമായത്. സമീപവാസി അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞിരുന്നു. സമീപത്തെ സി.സി ടി.വി പരിശോധിച്ചതിൽനിന്നാണ് പ്രതികളെ ഉടൻ തിരിച്ചറിഞ്ഞതും മണിക്കൂറുകൾക്കകം പിടികൂടിയതും. സംഭവസ്ഥലത്തുനിന്ന് ഇരുമ്പുവടി കണ്ടെടുത്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തിെല സംഘമെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. െപാലീസുകാരനായ ബിജോയ്ക്കെതിരെ മുമ്പ് പല പരാതിയും ഉയര്‍ന്നിട്ടുണ്ട്. സസ്പെന്‍ഷനും ഇയാള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്
ചേരാനല്ലൂർ സി.ഐ കെ.ജി. വിപിൻകുമാർ, സെൻട്രൽ സി.ഐ വിജയ് ശങ്കർ, എസ്.ഐമാരായ സന്തോഷ് കുമാർ, സുദർശന ബാബു, എ.എസ്.ഐമാരായ വിജയകുമാർ, ബിനു സുനിൽ, സി.പി.ഒമാരായ ലിജോ, പ്രതീഷ്, എ.സി.പിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.