യു.സി കോളജ്-പാറാന റോഡിൽ മാലിന്യം നിറയുന്നു
text_fieldsയു.സി കോളജ്-പടിഞ്ഞാറെ വെളിയത്തുനാട്-പാറാന റോഡിനോട് ചേർന്ന് തള്ളിയ മാലിന്യം
ആലുവ: യു.സി കോളജ്-പടിഞ്ഞാറെ വെളിയത്തുനാട്-പാറാന റോഡിൽ മാലിന്യം നിറയുന്നു. യു.സി കോളജിനും മദ്റസപടിക്കും ഇടയിലുള്ള പാടശേഖര പ്രദേശങ്ങളിലാണ് റോഡിന് ഇരുവശവും മാലിന്യം തള്ളുന്നത്. റോഡിനോട് ചേർന്ന സ്വകാര്യ ഭൂമികളിൽ വരെ മാലിന്യം കൊണ്ടിടുന്നുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം റോഡിൽ വീഴുന്നതും പതിവാണ്. ഇവക്ക് മേലെ വാഹനങ്ങൾ കയറി റോഡിലാകെ പരക്കുന്ന സ്ഥിതിയാണ്.
ചെറിയ കവറുകൾ മുതൽ വലിയ ചാക്കുകളിൽ വരെ മാലിന്യം നിറച്ചാണ് തള്ളുന്നത്. ഗാർഹിക മാലിന്യങ്ങൾ, കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം, അറവുശാലകൾ, കോഴിക്കടകൾ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം പല ഭാഗങ്ങളിൽ കൂടിക്കിടക്കുന്നു.
നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന റോഡിലാണ് വൻതോതിൽ മാലിന്യം തള്ളപ്പെടുന്നത്. പല ഭാഗങ്ങളിലും കൂടിക്കിടക്കുന്ന അറവുമാലിന്യങ്ങളിൽനിന്നടക്കം ദുർഗന്ധവുമുണ്ട്. പല ഭാഗത്തും ഭക്ഷ്യവസ്തുക്കളടക്കമുള്ള മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ നിലയിലാണ്. രാത്രിയിൽ ദൂരെ ദിക്കുകളിൽനിന്ന് വാഹനങ്ങളിലാണ് ചാക്കുകളിൽ നിറച്ച മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

