ഏറ്റവും ഉയരം കൂടിയ കയർ നിർമിത മഹാബലി വണ്ടർലായിൽ
text_fieldsകൊച്ചി: ഓണക്കാലത്തെ വരവേല്‍ക്കാന്‍ കയർകൊണ്ട് നിർമിച്ച, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാബലിയുമായി വണ്ടര്‍ല കൊച്ചി. 15 അടി ഉയരത്തിലുള്ള ഈ മഹാബലിയാണ് ഓണക്കാലത്ത് വണ്ടര്‍ലായിലെത്തുന്നവരെ സ്വീകരിക്കുക. വണ്ടര്‍ലാ പാര്‍ക്കില്‍ പാർക്ക് ഹെഡ് എം.എ. രവികുമാറിന്റെ സാന്നിധ്യത്തിൽ കയർഫെഡ് വൈസ് പ്രസിഡൻറ് ആർ. സുരേഷും ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടർ ഷാഹുൽ ഹമീദും ചേർന്ന് ഇത് അനാച്ഛാദനം ചെയ്തു. 26 മുതൽ സെപ്റ്റംബര്‍ മൂന്ന് വരെ നീളുന്ന വണ്ടർലായിലെ ഓണാഘോഷങ്ങൾക്ക് മഹാബലി പകിട്ടേകും. ഇതിനായി വണ്ടർലായും കയർഫെഡും കൈകോർത്തു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാബലിക്കുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് നേടിയ ഈ മഹാബലിയുടെ ഇൻസ്റ്റലേഷൻ 14 ദിവസംകൊണ്ട് മനുവിന്റെ നേതൃത്വത്തിൽ ആറ് കലാകാരന്മാർ സൂക്ഷ്മതയോടെ നിർമിച്ചതാണ്.

