സമരം ഫലംകണ്ടു; പരേഡ് മൈതാനത്ത് പാകിയ കല്ലുകൾ നീക്കിത്തുടങ്ങി
text_fieldsപരേഡ് മൈതാനത്ത് പാകിയ കല്ലുകൾ നീക്കുന്നു
ഫോർട്ട്കൊച്ചി: പ്രതിഷേധ സമരങ്ങൾ ഫലംകണ്ടു. ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് നവീകരണത്തിന്റെ പേരിൽ വിരിച്ച കല്ല് കട്ടകൾ മാറ്റിത്തുടങ്ങി. കൊച്ചി സ്മാർട്ട് മിഷനാണ് മൈതാനത്തിന്റെ വലിയൊരു ഭാഗം കല്ല് കട്ട വിരിച്ച് സിമന്റ് ചെയ്തത്.
നാല് രാജ്യങ്ങളുടെ സൈനിക പരേഡിന് വേദിയായ ലോകത്തെതന്നെ ഏക മൈതാനമെന്ന ഖ്യാതിയുള്ള മൈതാനത്തിന്റെ ചരിത്രം നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും കായികതാരങ്ങളും ആവശ്യപ്പെടുകയും പ്രതിഷേധ പരിപാടി നടത്തുകയും ചെയ്തിരുന്നു.
പരേഡ് മൈതാന സംരക്ഷണസമിതി രൂപവത്കരിച്ച് കല്ലുപാകുന്ന ജോലി തടയുകയും ചെയ്തു. പ്രശ്നം രൂക്ഷമായതോടെ എം.എൽ.എ ഇടപെടുകയും മൈതാനത്തിന്റെ പൈതൃകം സംരക്ഷിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ മതിയെന്ന് സി.എസ്.എം.എൽ അധികൃതരോട് നിർദേശിക്കുകയും അതനുസരിച്ച് രൂപരേഖ തയാറാക്കുകയുമായിരുന്നു.
ഇതുപ്രകാരം മൈതാനത്ത് പാകിയിരുന്ന കല്ലുകൾ നീക്കിത്തുടങ്ങി. മൈതാനത്തിൽ സ്ഥാപിച്ച കമ്പിവേലിയും അടുത്തദിവസം നീക്കും. കളിക്കാൻ ഇടമില്ലാതെ വലയുന്ന കായികതാരങ്ങൾ ഇതോടെ ആശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

