Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightതെരുവുനായ് കുറുകെ...

തെരുവുനായ് കുറുകെ ചാടി; യുവാവിന് ഗുരുതര പരിക്ക്

text_fields
bookmark_border
തെരുവുനായ് കുറുകെ ചാടി; യുവാവിന് ഗുരുതര പരിക്ക്
cancel
camera_alt

അ​ൽ​ത്താ​ഫ്​ ആശുപത്രിയിൽ

കാ​ക്ക​നാ​ട്: തെ​രു​വു​നാ​യ് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. മു​പ്പ​ത്ത​ടം ഏ​ലൂ​ക്ക​ര ആ​മി​ന മ​ൻ​സി​ലി​ൽ അ​ൽ​ത്താ​ഫാ​ണ് (30) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​ന്ന യു​വാ​വി​നെ ആ​രും സ​ഹാ​യി​ച്ചി​ല്ലെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. കാ​ക്ക​നാ​ട് മാ​ർ​ക്ക​റ്റി​ന് സ​മീ​പം തു​ണി​ക്ക​ട ന​ട​ത്തി വ​രി​ക​യാ​ണ് അ​ൽ​ത്താ​ഫ്. ഉ​ച്ച​ക്ക് 2.30യോ​ടെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന തു​ണി​ത്ത​ര​ങ്ങ​ൾ ക​ട​യി​ൽ എ​ത്തി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ൽ​ത്താ​ഫി​നു​നേ​രെ കാ​ക്ക​നാ​ടി​ന് സ​മീ​പം വ​ള്ള​ത്തോ​ൾ ന​ഗ​റി​ൽ​വെ​ച്ച് തെ​രു​വു​നാ​യ്​ കു​ര​ച്ചു​ചാ​ടു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന് ബ്രേ​ക്കി​ടു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം മ​റി​ഞ്ഞു​വീ​ണു. ഇ​ട​തു​കൈ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ത​ന്നെ ര​ക്ഷി​ക്കാ​നോ പി​ടി​ച്ചെ​ഴു​ന്നേ​ൽ​പി​ക്കാ​ൻ​പോ​ലും ആ​രും ശ്ര​മി​ച്ചി​ല്ലെ​ന്ന് അ​ൽ​ത്താ​ഫ് പ​റ​ഞ്ഞു. ആ​രും എ​ത്താ​തെ വ​ന്ന​തോ​ടെ ഒ​ടി​ഞ്ഞ കൈ​കു​ത്തി വ​ള​രെ ക​ഷ്ട​പ്പെ​ട്ടാ​ണ് എ​ണീ​റ്റു​വ​ന്ന​തെ​ന്നും പി​ന്നീ​ട് ഏ​തോ സ​ർ​ക്കാ​ർ വ​ണ്ടി​യി​ലാ​ണ് ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നു​മാ​ണ് അ​ൽ​ത്താ​ഫ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street doginjuredyoung man
News Summary - The street dog jumped across; The young man was seriously injured
Next Story