Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഖുർആൻ മനുഷ്യനെ...

ഖുർആൻ മനുഷ്യനെ ഒന്നാക്കിയ ഗ്രന്ഥം - ഹനീഫ് കായക്കൊടി

text_fields
bookmark_border
kaloor darul ihsan hifl college
cancel
camera_alt

കലൂർ ദാറുൽ ഇഹ്സാൻ ഹിഫ്ള് കോളജിന്റെ 12 ാമത് വാർഷിക സമ്മേളനം കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

കൊച്ചി: ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളെന്ന നിലയിൽ മനുഷ്യ സമൂഹത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്ന് കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി. ഖുർആനിന്റെ അന്തസ്സത്തയിലേക്ക് മടങ്ങാൻ സമൂഹം തയാറായാൽ അക്രമങ്ങൾക്കും അരാചകത്വങ്ങൾക്കും തടയിടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലൂർ ദാറുൽ ഇഹ്സാൻ ഹിഫ്ള് കോളജിന്റെ 12ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എ. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സനദ് ദാനം പ്രിൻസിപ്പൽ ഹാഫിസ് ഷക്കീർ ഹുസൈൻ മൗലവി നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ചെയർമാൻ വി.പി. ഷിയാദ് കൺവീനർ ടി.യു. സാദത്ത്, സെക്രട്ടറി എ.എം. ഹാരിസ്, സുലൈമാൻ അബൂബക്കർ സേട്ട്, എച്ച്.ഇ. അഹമ്മദ് താഹിർ സേട്ട്, ഖത്തീബ് മുഹ്യിദ്ദീൻ മൗലവി, മുഹമ്മദ് ഹാഫിസ്, എ.എച്ച്. ഷാജി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qur'an
News Summary - The Qur'an is the book that unites man - Hanif Kayakodi
Next Story