Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപദ്ധതി രണ്ട് ഘട്ടമായി...

പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കും: കാക്കനാട്ട്​ അന്താരാഷ്്ട്ര നിലവാരത്തിൽ പ്രദർശന-വിപണന കേന്ദ്രം

text_fields
bookmark_border
പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കും: കാക്കനാട്ട്​ അന്താരാഷ്്ട്ര നിലവാരത്തിൽ പ്രദർശന-വിപണന കേന്ദ്രം
cancel
camera_alt

അന്താരാഷ്്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ കം ട്രേഡ് സെൻററിെൻറയും കൺവെൻഷൻ സെൻററും നിർമിക്കുന്ന

കാക്കനാടുള്ള പ്രശേദം വ്യവസായ മന്ത്രി പി. രാജീവ്

സന്ദർശിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്ഥാപിക്കുന്ന അന്താരാഷ്്ട്ര നിലവാരത്തിലുള്ള പ്രദർശന- വിപണനകേന്ദ്രത്തിെൻറയും കൺവെൻഷൻ സെൻററിെൻറയും നിർമാണം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ്. കാക്കനാട് നിർമാണ ഭൂമി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ഘട്ടമായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്​ 30 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ട വികസനത്തിനായുള്ള സ്ഥലം മാറ്റിവെക്കും. ഇതുവഴി കേരളത്തിലെ മുഴുവൻ എം.എസ്.എം.ഇകൾക്കും തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിെൻറ അഭിമാന പദ്ധതിയാണിത്. കേരളത്തിലെ വ്യവസായങ്ങൾക്കും പരമ്പരാഗത മേഖലക്കും കാർഷികരംഗത്തിനും പുത്തനുണർവ് പകരാൻ പ്രദർശന- വിപണന കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കാക്കനാട്ട്​ 15 ഏക്കർ സ്ഥലമാണ് നിർമാണത്തിന് മാറ്റിവെച്ചത്. നിലവിൽ 30 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്രം യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണനമേളയും സംഘടിപ്പിക്കാൻ വാർഷിക കലണ്ടർ തയാറാക്കാനാവും. സ്ഥിരമായി പ്രദർശന- വിപണന മേളകൾ സാധ്യമാകുന്നതോടെ ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടാനും ഉൽപന്നങ്ങൾക്ക് വിശാല വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷ​െൻറ ന്യൂഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിെൻറ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുക. 18-_24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

റീട്ടെയിൽ വ്യാപാരികളെക്കൂടി വാണിജ്യ മിഷ​െൻറ പരിധിയിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ ഉൽപാദകർ, വിതരണക്കാർ, വ്യാപാരികൾ എന്നിവരുടെ ഏകോപനം സാധ്യമാകും. കരകൗശലം, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലക്ക് ഊന്നൽ ലഭിക്കുകയും ചെയ്യും. അഗ്രികൾചർ പ്രൊഡ്യൂസ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻറ് ഏജൻസിയുമായി ചേർന്ന് കാർഷിക ഉൽപന്നങ്ങളുടെയും മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ടേഴ്‌സ് ഡെവലപ്‌മെൻറ് ഏജൻസിയുമായി ചേർന്ന് സമുദ്രോൽപന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കും. നിലവിലെ ബി 2 ബി പോർട്ടൽ ബി 2 സി ആയി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, സെൻട്രൽ സോണൽ ഹെഡ് ടി.ബി. അമ്പിളി, കെ.ഇ.ബി.ഐ.പി സി.ഇ.ഒ നികാന്ത് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kakkanad International Exhibition
News Summary - The project will be implemented in two phases: Kakkanad International Exhibition and Marketing Center
Next Story