Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനി​യ​ന്ത്ര​ണം വിട്ട...

നി​യ​ന്ത്ര​ണം വിട്ട മണ്ണുമാന്തിക്കപ്പൽ ചീനവലയിൽ തട്ടി നിന്നു

text_fields
bookmark_border
chinese net
cancel
camera_alt

നിയന്ത്രണം നഷ്ടപ്പെട്ട മണ്ണുമാന്തിക്കപ്പൽ ചീനവലയിൽ തട്ടി നിൽക്കുന്നു

Listen to this Article

ഫോ​ർ​ട്ട്​​കൊ​ച്ചി: മ​ണ്ണു​മാ​ന്തി​ക്ക​പ്പ​ൽ യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് ഫോ​ർ​ട്ട്​​കൊ​ച്ചി അ​ഴി​മു​ഖ​ത്തെ ചീ​ന​വ​ല​ക​ളി​ലൊ​ന്നി​ൽ ത​ട്ടി നി​ന്നു. തു​റ​മു​ഖ​ത്തെ മ​ണ്ണ് നീ​ക്കം ന​ട​ത്തു​ന്ന ഡ്ര​ഡ്​​ജി​ങ്​​കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡി.​സി.​ഐ19 എ​ന്ന ക​പ്പ​ലാ​ണ് തു​റ​മു​ഖ​ത്തെ ക​പ്പ​ൽ​ചാ​ൽ ആ​ഴം കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​യ​ലി​ൽ​നി​ന്ന്​ കോ​രി​യെ​ടു​ത്ത മ​ണ്ണു​മാ​യി പോ​കു​ന്ന വ​ഴി അ​ഴി​മു​ഖ​ത്തു​വെ​ച്ച് യ​ന്ത്ര​ത്ത​ക​രാ​റി​ലാ​യി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ട​ലി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ൽ ​പെ​ട്ടെ​ന്ന്​ തീ​ര​ത്തേ​ക്ക് തി​രി​ച്ചു​ക​യ​റി വ​രു​ക​യാ​യി​രു​ന്നു. ചീ​ന​വ​ല​ക്ക് ചെ​റി​യ തോ​തി​ലു​ള്ള നാ​ശം മാ​ത്ര​മേ ഉ​ണ്ടാ​യു​ള്ളൂ. തു​ട​ർ​ന്ന് ഫോ​ർ​ട്ട്കൊ​ച്ചി കോ​സ്റ്റ​ൽ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​പ്പ​ൽ നീ​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. കൊ​ച്ചി​ൻ പോ​ർ​ട്ടി​ന്‍റെ ര​ണ്ട് ട​ഗ്ഗു​ക​ൾ എ​ത്തി ക​പ്പ​ൽ വ​ലി​ച്ച് തു​റ​മു​ഖ​ത്തെ ബ​ർ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​പ്പ​ലി​ൽ നി​റ​യെ മ​ണ്ണും ച​ളി​യു​മാ​യ​തി​നാ​ൽ ട​ഗ്ഗു​ക​ൾ​ക്കും തീ​ര​ത്തു​നി​ന്ന്​ ക​പ്പ​ൽ വ​ലി​ച്ചു​മാ​റ്റാ​ൻ സ​മ​യ​മെ​ടു​ത്തു. ക​പ്പ​ൽ തീ​ര​ത്തേ​ക്ക് പാ​ഞ്ഞു​വ​രു​ന്ന​ത് ക​ണ്ടു​നി​ന്ന​വ​രെ ഭീ​തി​യി​ലാ​ക്കി​യെ​ങ്കി​ലും ചീ​ന​വ​ല​യി​ൽ ത​ട്ടി​യ ഉ​ട​ൻ​ത​ന്നെ തീ​ര​ത്തെ മ​ണ്ണി​ലും ത​ട്ടി നി​ന്ന​തോ​ടെ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese netdredger
News Summary - The out-of-control dredger hit the Chinese net
Next Story