ബ്രഹ്മപുരം താപവൈദ്യുതി നിലയത്തിന്റ പ്രവർത്തനം പ്രതിസന്ധിയിലായേക്കും
text_fieldsപള്ളിക്കര: ബ്രഹ്മപുരം മാലിന്യ പ്ലാന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന താപവൈദ്യുതി നിലയത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായേക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ 30ഓളം ജീവനക്കാരാണ് ഉള്ളത്.
കഴിഞ്ഞ അഞ്ചുദിവസമായി പുകകൊണ്ട് മൂടിയിരിക്കുകയാണ്. ജീവനക്കാർക്കും ശ്വാസംമുട്ടും ഛർദിയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. നിലയം അടച്ചിടേണ്ടിവരുമെന്നാണ് ജീവനക്കാർ പറയുന്നത്. പരാതി പറഞ്ഞെങ്കിലും ഇതുവരെയും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവർ പറയുന്നു.
നിലയം അടച്ചിടേണ്ടിവന്നാൽ എറണാകുളം ടൗൺ ഇരുട്ടിലാകും. റിഫൈനറി, ഫാക്ട്, ഇൻഫോപാർക്ക്, കിൻഫ്ര എന്നിവിടങ്ങളിലെ പ്രവർത്തനത്തെയും ബാധിക്കും. മാലിന്യ പ്ലാന്റ് സന്ദർശിച്ച ബെന്നി ബഹനാൻ എം.പിയോട് ജീവനക്കാർ പരാതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.