വിടവാങ്ങിയത് വീര്യം ചോരാത്ത വിപ്ലവകാരി
text_fieldsഅങ്കമാലി: 66ാം വയസ്സിലും വീര്യം ചോരാതെ നാടിന്റെ സ്പന്ദനങ്ങൾ നെഞ്ചേറ്റിയ സമര പോരാളിയായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ ആർ.ജെ.ഡി ദേശീയ സമിതി അംഗവും കാതിക്കുടം സമര നായകനുമായ ജെയ്സൺ പാനികുളങ്ങര. പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റെടുക്കുന്ന സമരങ്ങൾ ലക്ഷ്യം കാണുന്നതിനും ഏത് വമ്പന്റെ മുമ്പിലും അടിയറവ് വെക്കാത്ത പോരാടുന്ന ചരിത്രമാണ് ജെയ്സൺ പാനികുളങ്ങരയുടെ പിന്നിട്ട ജീവിത വഴികൾ തിരയുമ്പോൾ തെളിയുന്ന ചിത്രം.
പ്രകൃതി കനിഞ്ഞരുളിയ വായുവും ജലവും മലിനമാക്കുന്നവർക്കെതിരെ സന്ധിയില്ലാസമരമായിരുന്നു അദ്ദേഹത്തിന്റേത്. കാടുകുറ്റി നിറ്റ ജലാറ്റിൻ ഫാക്ടറിയിലെ മലീനീകരണത്തിനെതിരെ വർഷങ്ങൾ നീണ്ട ജനകീയ പോരാട്ടത്തിനാണ് ജെയ്സൺ നേതൃത്വം നൽകിയത്. സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും കള്ളക്കേസുകൾക്കും വഴങ്ങാതെ വിജയം വരെ പോരാടി. ഏറ്റെടുത്ത സമരങ്ങളത്രയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരുന്നു. നല്ലതെന്ന് തോന്നിയാൽ ഒപ്പം നിൽക്കാനും അരുതെന്ന് പറയേണ്ടതിനെ മടിയില്ലാതെ മുന്നിൽ നിന്ന് പറയാനും ധീരതപ്രകടിപ്പിച്ച വ്യക്തിത്വവുമായിരുന്നു ജെയ്സൺ പാനികുളങ്ങര. കാതിക്കുടം സമരചരിത്രം പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

