Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേമ്പനാട്ട് കായൽ നീന്തിക്കടന്ന പ്രതിഭകൾക്ക് നാടിന്റെ ആദരം

text_fields
bookmark_border
വേമ്പനാട്ട് കായൽ നീന്തിക്കടന്ന പ്രതിഭകൾക്ക് നാടിന്റെ ആദരം
cancel
camera_alt

വേമ്പനാട്ടുകായൽ നീന്തിക്കയറിയ ചെങ്ങമനാട് പഞ്ചായത്തിലെ 14 പ്രതിഭകളെ അൻവർ സാദത്ത് എം.എൽ.എ ആദരിക്കുന്നു

ചെങ്ങമനാട്: വേമ്പനാട്ടുകായലിലെ ആഴക്കയങ്ങളിൽ മൂന്ന് കി.മീ. ദൂരം നീന്തിക്കയറിയ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ 14 പ്രതിഭകളെ യൂത്ത് കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അബ്ദുൽ റഷീദ് മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഹക്കീം അധ്യക്ഷതവഹിച്ചു.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീദേവി മധു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.സി. ശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് പാറപ്പുറം, അമ്പിളി അശോകൻ, പഞ്ചായത്ത് അംഗങ്ങളായ സി. പുഷ്പൻ,ഹുസൈൻ കല്ലറയ്ക്കൽ, സുനിത മാഹിൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സമദ് പറമ്പയം, അൻവർ ഗാന്ധിപുരം, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി സുഹറ ലത്തീഫ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ജിസ് പുതുശ്ശേരി, രാജേഷ് നെടുവന്നൂർ, മുഹമ്മദ് സനൂബ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ മുഹമ്മദ് റാഫി, നിഷാദ്, സൽമാൻ, അഭിജിത്ത്, രഘുനന്ദൻ, പി.ഒ. ആഷിക് മുഹമ്മദ് സവാദ്, നിജു ജോർജ്, പ്രണവ് എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The nation's respect for the talents who swam across the Vembanad Lake
Next Story