നേപ്പാളി സ്വദേശിനിയുടെ മൃതദേഹം കൊച്ചിയിൽതന്നെ സംസ്കരിക്കണമെന്ന് കുടുംബം
text_fieldsകൊച്ചി: എളംകുളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ നേപ്പാളി സ്വദേശിനി ഭാഗീരഥി ദാമിയുടെ (34) മൃതദേഹം കൊച്ചിയിൽതന്നെ സംസ്കരിക്കണമെന്ന് കുടുംബം. കുടുംബത്തിന്റെ ആവശ്യപ്രകാരം മുംൈബയിലുള്ള ബന്ധുവാണ് പൊലീസിനെ സമീപിച്ചത്. മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോകാൻ ഒരുഘട്ടത്തിൽ ആലോചിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ഡി.എൻ.എ പരിശോധന ഫലം ലഭിച്ചാലുടൻ മൃതദേഹം വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.
ഭാഗീരഥിയുടെ ഘാതകനെന്ന് സംശയിക്കുന്ന ഇവരുടെ പങ്കാളി രാം ബഹാദൂർ ബിസ്തിനെ കൊച്ചിയിൽ ഇതുവരെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. നേപ്പാൾ- ഇന്ത്യ കുറ്റവാളി കൈമാറ്റ കരാറിൽ കുരുങ്ങിയാണ് നടപടി നീളുന്നത്. സിറ്റി പൊലീസിലെ പ്രത്യേക അന്വേഷണ സംഘം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നേപ്പാൾ പൊലീസ് ഇയാളെ പിടികൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയുള്ള ഇടപെടൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.