Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകാൻസർ സെൻറർ നിർമാണം...

കാൻസർ സെൻറർ നിർമാണം പുതിയ കരാർ കമ്പനിയെ ഉടൻ തീരുമാനിക്കും

text_fields
bookmark_border
കാൻസർ സെൻറർ നിർമാണം പുതിയ കരാർ കമ്പനിയെ ഉടൻ തീരുമാനിക്കും
cancel
camera_alt

കൊ​ച്ചി കാ​ൻ​സ​ർ സെൻറ​റിെൻറ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ട​ത്തി​െൻറ​യും(​പി​റ​കി​ൽ) നി​ർ​മാ​ണം നി​ല​ച്ച നി​ല​യി​ൽ

കൊ​ച്ചി: ഒ​ടു​വി​ൽ കൊ​ച്ചി കാ​ൻ​സ​ർ സെൻറ​റിെൻറ തു​ട​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്നു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ക​രാ​ർ ക​മ്പ​നി​യെ ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​ക്കും. പു​തി​യ ക​മ്പ​നി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​യി​ട്ടു​ണ്ട്, ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യേ​ക്കും.നി​ർ​മാ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണം നി​ല​ച്ച​ത്.

ഇ​ൻ​കെ​ൽ ആ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. 2019ൽ ​നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കേ കെ​ട്ടി​ട​ത്തിെൻറ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നാ​ലെ നി​ർ​മാ​ണ ഫ​ണ്ട് അ​നു​വ​ദി​ച്ച കി​ഫ്ബി​യു​ടെ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ക​രാ​ർ റ​ദ്ദാ​ക്കി​യ​ത്. നി​ല​വി​ൽ 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. പ്ര​ധാ​ന കെ​ട്ടി​ട​ത്തി​െൻറ മൂ​ന്നു നി​ല​ക​ളു​ടെ പ​ണി ബാ​ക്കി​യു​ണ്ട്. പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ക​മ്പ​നി​യെ ഇ​ല​ക്ട്രി​ക്ക​ൽ, പ്ലം​ബി​ങ്, എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ തു​ട​ങ്ങി​യ അ​നു​ബ​ന്ധ ജോ​ലി​ക​ളും ഏ​ൽ​പ്പി​ക്കും.

കാ​ൻ​സ​ർ സെൻറ​ർ നി​ല​നി​ൽ​ക്കു​ന്ന ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തിെൻറ എം.​എ​ൽ.​എ കൂ​ടി​യാ​യ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വിെൻറ പ്ര​ത്യേ​ക പ​രി​ഗ​ണ​ന സെൻറ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കുെ​മ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ.

ഇ​തി​നൊ​പ്പം പൂ​ർ​ത്തി​യാ​കേ​ണ്ട മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​െൻറ ജോ​ലി​ക​ളും സ്തം​ഭി​ച്ചു​കി​ട​ക്കു​ക​യാ​ണ്. 300 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ 60 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ൻ​കെ​ല്ലി​നു കീ​ഴി​ൽ മ​റ്റൊ​രു ക​മ്പ​നി​ക്കാ​ണ് ചു​മ​ത​ല​യെ​ങ്കി​ലും അ​വ​രും കൂ​ടു​ത​ൽ ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് നി​ല​വി​ൽ നി​ർ​മാ​ണ​ത്തി​ൽ നി​ന്നു​മാ​റി നി​ൽ​ക്കു​ക​യാ​ണ്.

Show Full Article
TAGS:Cancer center Kochi news 
News Summary - The construction of the cancer center will soon be decided by the new contracting company
Next Story