ദയനീയമാണ് തൃക്കാക്കര നഗരസഭ ഓഫിസിന്റെ അവസ്ഥ
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ കെട്ടിടം പുറത്തുനിന്നു നോക്കിയാൽ ആധുനിക രീതിയിലുള്ള ഓഫിസ് എന്നു തോന്നുമെങ്കിലും അകത്തു കയറിയിൽ സ്ഥിതി ദയനീയം. ലക്ഷക്കണക്കിന് രൂപയുടെ ഓഫിസ് സ്റ്റേഷനറി സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇടമില്ല.
റവന്യൂ ഓഫിസിന്റെ ശുചിമുറിക്ക് സമീപം ഇരുമ്പ് അലമാരകളുടെ പിന്നിലായി കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ് ഓഫിസ് സാധനങ്ങൾ. ആർക്ക് വേണമെങ്കിലും എടുത്തു കൊണ്ടുപോകാൻ പറ്റുന്ന സ്ഥിതിയാണ്. സൂക്ഷിക്കാനായി റാക്കുകൾപോലും സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മഴ പെയ്താൽ വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. മുകളിലെ നിലയിൽ ഒരു ഭാഗത്ത് വാഹനങ്ങളുടെ പഴയ ടയറുകൾ അടുക്കിവെച്ചിരിക്കുന്നു. കൂടാതെ ഉപയോഗശൂന്യമായ പേപ്പറുകളും ഫയലുകളും. കൈപ്പറ്റ് രസീത് ലഭിച്ച പല ഫയലുകളും കാണാതാകുന്നതും സ്ഥിരം സംഭവമാണ്. അപേക്ഷകർ രസീതുമായി വരുമ്പോഴാണ് അങ്ങനെ ഒരു അപേക്ഷ കൊടുത്തത് അറിയുന്നത് പോലും.
നഗരസഭയിൽ നാഥനില്ലാ ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

