Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightരുചിക്കൂട്ടിൽ...

രുചിക്കൂട്ടിൽ വ്യത്യസ്തനാം ബാലൻ ഇനി ഓർമ

text_fields
bookmark_border
രുചിക്കൂട്ടിൽ വ്യത്യസ്തനാം ബാലൻ ഇനി ഓർമ
cancel
camera_alt

ബാ​ല​ന്റെ ഹോട്ടൽ

മ​ട്ടാ​ഞ്ചേ​രി: സ്ക്വ​യ​ർ പെ​റോ​ട്ട​യി​ലൂ​ടെ​യും മ​ട്ട​ൻ ചോ​പ്സി​ലൂ​ടെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ രു​ചിക്കൂട്ടൊ​രു​ക്കു​ന്ന​തി​ൽ വ്യ​ത്യ​സ്ത​നാം ബാ​ല​ന്‍ ഇ​നി ഓ​ർ​മ. മ​ട്ടാ​ഞ്ചേ​രി പു​തി​യ റോ​ഡ് ക​വ​ല​യി​ലെ ഹോ​ട്ട​ല്‍ സി​റ്റി സ്റ്റാ​ര്‍ എ​ന്ന ഭ​ക്ഷ​ണ​ശാ​ല പി​ന്നീ​ട് ബാ​ല​ന്‍ ചേ​ട്ട​ന്റെ ഹോ​ട്ട​ല്‍ എ​ന്ന​റി​യ​പ്പെ​ട്ടു. ഈ ​ഹോ​ട്ട​ലി​ന്റെ ആ​ത്മാ​വാ​യി​രു​ന്ന ബാ​ല​ന്റെ വേ​ർ​പ്പാ​ട് മ​ട്ടാ​ഞ്ചേ​രി​ക്കാ​രെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

അ​ഞ്ച് ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​ൻ​പ് പാ​ല​ക്കാ​ട് നി​ന്നും മ​ട്ടാ​ഞ്ചേ​രി​യി​ലെ​ത്തി​യ ബാ​ല​ൻ പി​ന്നീ​ട് ഫു​ഡ് വ്‌​ളോ​ഗ​ർ​മാ​രി​ലൂ​ടെ കേ​ര​ള​ത്തി​ലെ ഭ​ക്ഷ​ണ പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി മാ​റു​ക​യാ​യി​രു​ന്നു. പ​ത്തൊ​മ്പ​താം വ​യ​സി​ൽ മ​ട്ടാ​ഞ്ചേ​രി​യി​ലെ​ത്തി​യ ബാ​ല​ൻ ആ​ദ്യ​ഘ​ട്ടം ബാ​ഹ​ർ വാ​ല (ക​ട​ക​ളി​ൽ ചാ​യ കൊ​ണ്ടു​പോ​യി കൊ​ടു​ക്കു​ന്ന​യാ​ൾ) ആ​യാ​ണ് ഹോ​ട്ട​ൽ ജോ​ലി​ക്ക് തു​ട​ക്ക​മി​ട്ട​ത്. പി​ന്നീ​ട് ഹോ​ട്ട​ൽ മു​ബാ​റ​ക്, നാ​സ​ർ ക​ഫേ, ഹോ​ട്ട​ൽ ഡ​ർ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​പ്ല​യ​റാ​യി. ഈ ​കാ​ല​യ​ള​വി​ൽ നാ​ട്ടു​കാ​രു​മാ​യി ന​ല്ല സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ബാ​ല​ന് ക​ഴി​ഞ്ഞു.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് പു​തി​യ റോ​ഡ് ക​വ​ല​യി​ലെ ജോ​ർ​ജ് വൈ​ദ്യ​രു​ടെ വൈ​ദ്യ​ശാ​ല അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ശേ​ഷം ഒ​ഴി​ഞ്ഞ​ത്. ഹാ​ജി അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം സേ​ട്ട് ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ ഈ ​വൈ​ദ്യ​ശാ​ല ബാ​ല​ൻ ഹോ​ട്ട​ൽ ന​ട​ത്തു​വാ​നാ​യി ഏ​റ്റെ​ടു​ത്തു. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ​​സാ​ധാ​ര​ണ​ക്കാ​ര​ന്റെ പ്രി​യ ഭ​ക്ഷ​ണ​ശാ​ല​യാ​ക്കി മാ​റ്റാ​ൻ ബാ​ല​ന് ക​ഴി​ഞ്ഞു. മ​ട്ടാ​ഞ്ചേ​രി​യു​ടെ രു​ചി​പ്പെ​രു​മ​ക്കൊ​പ്പം സൗ​ഹൃ​ദ​വും ഒ​രു​മി​ച്ച് ന​ൽ​കി​യ ഇ​ട​മാ​യി ഈ ​ഹോ​ട്ട​ൽ.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി തു​ട​ങ്ങി ഹോ​ട്ട​ൽ മു​ത​ലാ​ളി​യി​ലെ​ത്തി​യ ക​ഥ​യാ​ണ് ബാ​ല​ന്റേ​ത്. വ​ള​രെ കു​റ​ഞ്ഞ പൈ​സ​ക്ക് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ബാ​ല​ൻ വി​ള​മ്പി. മ​ട്ടാ​ഞ്ചേ​രി​ക്കാ​രു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ നാ​സ്ത​യാ​ക്കാ​ൻ ബാ​ല​ൻ ചേ​ട്ട​ന്റെ ക​ട​യാ​ണ് പ​ല​ർ​ക്കും ആ​ശ്ര​യം. ലാ​ഭ ന​ഷ്ട​ത്തേ​ക്കാ​ൾ ക​സ്റ്റ​മ​റു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് ബാ​ല​ൻ ല​ക്ഷ്യ​മാ​ക്കി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് സ്ക്വ​യ​ർ പൊ​റോ​ട്ട​യും മീ​റ്റ് ചാ​പ്പ്സും വ​ഴി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യെ​ങ്കി​ലും ബാ​ല​നെ നാ​ട്ടു​കാ​ർ ഓ​ർ​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ലാ​ളി​ത്യ​ത്തി​നും സ്നേ​ഹ​പൂ​ർ​വ്വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കു​മാ​ണ്. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​തേ രു​ചി​യും പ​ഴ​യ മ​ട്ടാ​ഞ്ചേ​രി ശൈ​ലി​യും നി​ല​നി​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹം ഹോ​ട്ട​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്. നി​ര​വ​ധി ഫു​ഡ് വ്‌​ളോ​ഗ​ർ​മാ​രും ഭ​ക്ഷ​ണ​പ്രേ​മി​ക​ളും തേ​ടി​യെ​ത്തി​യ ഈ ​ചെ​റി​യ ക​ട കൊ​ച്ചി​യു​ടെ ഭ​ക്ഷ​ണ മാ​പ്പി​ലെ പ്ര​ത്യേ​ക ഇ​ട​മാ​യി മാ​റി​യ​തും അ​തു​കൊ​ണ്ടാ​ണ്. ​മ​ട്ടാ​ഞ്ചേ​രി​യു​ടെ ഭ​ക്ഷ​ണ പെ​രു​മ​യ്ക്കൊ​പ്പം ബാ​ല​ൻ എ​ന്ന പേ​രും ചേ​ർ​ത്തു​വെ​ച്ചാ​ണ് നാ​ട്ടു​കാ​രു​ടെ ബാ​ല​ൻ ചേ​ട്ട​ൻ വി​ട​വാ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiFoodsmattancheri
News Summary - The boy who is different from Ruchikuttu is now remembered
Next Story