Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകടലിൽ വള്ളം മറിഞ്ഞു;...

കടലിൽ വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
കടലിൽ വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
cancel

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞു. വ​ല വ​ലി​ച്ചു ക​യ​റ്റു​ന്ന​തി​നി​ടെ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന 17 തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ നീ​ന്തി ക​ര​ക്ക്​​ക​യ​റി. 16 പേ​ർ കാ​രി​യ​ർ വ​ള്ള​ത്തി​ൽ ക​യ​റു​ക​യും തു​ട​ർ​ന്ന് ബോ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഒ​രു ല​ക്ഷ​ത്തി​ലെ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​ന് അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ​നി​ന്ന്​ മീ​ൻ പി​ടി​ക്കാ​ൻ പോ​യ സാം​സ​ൺ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യ​ഹോ​വ ഉ​യി​രെ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള്ള​വും വ​ല​യും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​ല്ലാ​നം ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:searescuedboat overturned
News Summary - The boat overturned in the sea; The workers were rescued
Next Story