ഹോട്ടൽ ജീവനക്കാരനെ മർദിച്ച പ്രതി പിടിയിൽ
text_fieldsകൊച്ചി: പളളിമുക്കിലെ ഹോട്ടൽ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന സൈക്കിൾ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചും താക്കോൽ കൊണ്ട് തലക്ക് കുത്തിയും പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. വല്ലാർപാടം പനമ്പുകാട് സ്വദേശി ചൂതാംപറമ്പിൽ വീട്ടിൽ സുജിത്തിനെയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മുളവുകാട് സ്വദേശികളായ നാല് പേർ ചേർന്നാണ് ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ചത്. അന്വേഷണം നടത്തിവരവെ മുളവുകാടുളള വീട്ടിൽ നിന്നാണ് മൂന്നാം പ്രതി സുജിത്തിനെ അറസ്റ്റ് ചെയ്തത്. പ്രതികൾ എല്ലാവരം ലഹരിയും മറ്റും ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, സി. ശരത്ത്, ബി. ദിനേഷ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ അനസ്, ജിപിൻലാൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

