Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightക്ഷേത്രങ്ങൾ...

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതികൾ പിടിയിൽ

text_fields
bookmark_border
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതികൾ പിടിയിൽ
cancel

കൊ​ച്ചി: ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. പ​ന​ങ്ങാ​ട് പ​ണ്ടേ​ക്കാ​ട്ടു​വീ​ട്ടി​ൽ ഡാ​ർ​വി​ൻ (23), പ​ന​ങ്ങാ​ട് മാ​നാ​ട്ടി​ൽ വീ​ട്ടി​ൽ ശ്യാ​മ​പ്ര​സാ​ദ് (18) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ത്രി‍‍ ബൈ​ക്കി​ൽ ക​റ​ങ്ങി ക്ഷേ​ത്ര​ങ്ങ​ളി​ലെ പൂ​ട്ട് ത​ക​ർ​ത്തു ഭ​ണ്ഡാ​രം, കി​ണ്ടി​ക​ൾ, വി​ള​ക്കു​ക​ൾ, വി​ല​പി​ടി​പ്പു​ള്ള ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ക്കു​ക​യാ​ണ് പ്ര​തി​ക​ൾ ചെ​യ്തി​രു​ന്ന​ത്. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് വെ​ച്ച് സ​ഞ്ച​രി​ച്ചി​രു​ന്ന പ്ര​തി​ക​ളെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചും സ​ഞ്ച​രി​ച്ച വ​ഴി​ക​ൾ മ​ന​സി​ലാ​ക്കി​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ന​ങ്ങാ​ട് കോ​തേ​ശ്വ​രം ശി​വ​ക്ഷേ​ത്രം, പാ​ട്ടു​പ​റ​മ്പി​ൽ മ​ഹാ​ദേ​വ ക്ഷേ​ത്രം, നെ​ട്ടൂ​ർ ക​ല്ലാ​ത്ത് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ൾ ചോ​റ്റാ​നി​ക്ക​ര​യി​ലെ ആ​ക്രി​ക​ട​യി​ൽ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഒ​ന്നാം പ്ര​തി ഡാ​ർ​വി​ന് പോ​ക്സോ, ഭ​വ​ന ഭേ​ദ​നം ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TempletheftcaseMalayalam News
News Summary - Temple-focused theft; Suspects arrested
Next Story