Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാ​ങ്കേ​തി​ക മു​ന്നേ​റ്റ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും കൈ​കോ​ർ​ക്ക​ണം -മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
സാ​ങ്കേ​തി​ക മു​ന്നേ​റ്റ​വും സാ​മൂ​ഹി​ക   പ്ര​തി​ബ​ദ്ധ​ത​യും കൈ​കോ​ർ​ക്ക​ണം -മു​ഖ്യ​മ​ന്ത്രി
cancel
camera_alt

അ​ങ്ക​മാ​ലി ഫി​സാ​റ്റ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ം മു​ഖ്യമ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

അ​ങ്ക​മാ​ലി: സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച സ​മൂ​ഹ​ത്തി​ന്റെ താ​ഴെ​ത്ത​ട്ടി​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​മ്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഒ​രു ട്രേ​ഡ് യൂ​നി​യ​ൻ പ്ര​സ്ഥാ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഇ​ത്ത​ര​ത്തി​ൽ വ​ള​ർ​ച്ച പ്രാ​പി​ച്ച​ത് അ​ത്ഭു​ത​ക​ര​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ങ്ക​മാ​ലി ഫെ​ഡ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ (ഫി​സാ​റ്റ്) ഒ​രു വ​ർ​ഷം നീ​ളു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

25 വ​ർ​ഷ​മാ​യി സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഗു​ണ​നി​ല​വാ​ര​മു​ള്ള, വേ​റി​ട്ട മാ​തൃ​ക സൃ​ഷ്ടി​ക്കാ​ൻ ഫി​സാ​റ്റി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. കേ​വ​ലം എ​ൻ​ജി​നീ​യ​ർ​മാ​രെ സൃ​ഷ്ടി​ക്കു​ക എ​ന്ന​തി​ന​പ്പു​റം, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ സാ​മൂ​ഹി​ക ന​ന്മ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും

ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മ​ന്ത്രി റോ​ജി.​എം. ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​സാ​റ്റ് വൈ​സ്. ചെ​യ​ർ​മാ​ൻ സ​ച്ചി​ൻ ജേ​ക്ക​ബ് പോ​ൾ ര​ചി​ച്ച പീ​പ്പി​ൾ ഓ​വ​ർ പ്രോ​ഫി​റ്റ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി റോ​ജി.​എം. ജോ​ണി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു .

ഒ​രു വ​ർ​ഷം നീ​ളു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ മ​ന്ത്രി റോ​ജി പ്ര​കാ​ശ​നം ചെ​യ്തു. ബെ​ന്നി ബ​ഹ​നാ​ൻ എം.​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​സ തോ​മ​സ്, ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ കെ.​വി.​എ​സ്. മ​ണി​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ​രു വ​ർ​ഷം നീ​ളു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ മ​ന്ത്രി റോ​ജി.​എം. ജോ​ൺ പ്ര​കാ​ശ​നം ചെ​യ്തു. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​തി വ​ർ​ഷം ഒ​രു കോ​ടി​യു​ടെ വി​പു​ല​മാ​യ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​ക​ൾ എ.​പി.​ജെ അ​ബ്ദു​ൽ​ക​ലാം സ​ർ​വ​ക​ലാ​ശാ​ല വൈ​സ്. ചാ​ൻ​സി​ല​ർ ഡോ. ​സി​സ്സ തോ​മ​സ് പ്ര​ഖ്യാ​പി​ച്ചു. ഫി​സാ​റ്റ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. ഷി​മി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ്. ചെ​യ​ർ​മാ​ൻ സ​ച്ചി​ൻ ജേ​ക്ക​ബ് പോ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ജേ​ക്ക​ബ് തോ​മ​സ്, മൂ​ക്ക​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഫി​സാ​റ്റ് ട്ര​ഷ​റ​ർ ജെ​നി​ബ്. ജെ. ​കാ​ച്ച​പ്പി​ള്ളി, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി എ​സ്. സ​ത്യ​മൂ​ർ​ത്തി, വൈ​സ്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​ആ​ർ. മി​നി, പി.​ടി.​എ പ്ര​സി​ഡ​ന്റ് ദീ​പ. എ​ൻ.​ക​ർ​ത്ത, പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​ഷ​ൻ വൈ​സ്. പ്ര​സി​ഡ​ന്റ് ജി​ത്തു റാം, ​കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Technical Advancement and Social Commitment Must Go Hand in Hand: Chief Minister
Next Story