വലിയ ലോറികളുടെ പാർക്കിങ് ദുരിതമാകുന്നു
text_fieldsഅപകടങ്ങൾക്കിടയാക്കുന്ന വിധത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ
കടുങ്ങല്ലൂർ: റോഡ് സൈഡിലെ വലിയ ലോറികളുടെ പാർക്കിങ് ദുരിതമാകുന്നു. ജനങ്ങൾക്ക് ദുരിതമായി മാറിയ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകുന്നില്ല. എടയാർ മക്കപ്പുഴ കവല മുതൽ എടയാർ കവല വരെയുള്ള ഭാഗങ്ങളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്ത് അപകടം സൃഷ്ടിക്കുകയാണ്.
പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോടും ബിനാനിപുരം പൊലീസിലും പരാതിപ്പെട്ടെങ്കിലും പരിഹാരമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രി സമയങ്ങളിൽ ലോറികളുടെ മറവിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഒത്തുചേരുന്നതായി പരാതിയുണ്ട്.
രാത്രിസമയത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്നതും ഭീതിയോടെയാണ്. വണ്ടികളുടെ പിറകിൽ ബൈക്ക് യാത്രക്കാർ വന്ന് ഇടിക്കുന്ന സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ജോലികഴിഞ്ഞ് രാത്രി ഇറങ്ങുന്ന തൊഴിലാളികൾക്ക് റോഡിന് കുറുകെ വണ്ടികൾ പാർക്ക് ചെയ്യുന്നത് മൂലം അപകടം നിത്യസംഭവമായി മാറിയിട്ടുണ്ട്.
അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് വാർഡ് അംഗം നാസർ എടയാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

