Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right'പാമ്പുകൾക്ക് താലൂക്ക്...

'പാമ്പുകൾക്ക് താലൂക്ക് ഓഫിസുണ്ട്'

text_fields
bookmark_border
snake
cancel
camera_alt

കൊച്ചി താലൂക്ക് ഓഫിസിലെ ശുചിമുറിയിൽ ബക്കറ്റിൽ കണ്ടെത്തിയ മലമ്പാമ്പ്

ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി താ​ലൂ​ക്ക് ഓ​ഫി​സി​ൽ സ്ഥി​ര​മാ​യി പാ​മ്പു​ക​ൾ എ​ത്തു​ന്ന​ത് ജീ​വ​ന​ക്കാ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഒ​രു പോ​ലെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ അ​ണ​ലി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പാ​മ്പു​ക​ളെ​യാ​ണ് ഓ​ഫി​സി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ഫി​സി​ലെ​ത്തു​ന്ന പൊ​തു​ജ​നം ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​യി​ലെ ബ​ക്ക​റ്റി​ലാ​ണ് മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ദി​നേ​ശ് പൈ ​പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ കൈ ​ക​ഴു​കു​ന്ന ഭാ​ഗ​ത്തും ടൈ​പി​സ്റ്റ് റൂ​മി​ലും അ​ണ​ലി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു ത​വ​ണ പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മൂ​ന്ന് ത​വ​ണ ക​ണ്ടെ​ത്തി​യ​ത് മ​ല​മ്പാ​മ്പി​നെ​യാ​ണ്. താ​ലൂ​ക്ക് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ത​ന്നെ​യാ​ണ് ഫോ​ർ​ട്ട്കൊ​ച്ചി ആ​ർ.​ഡി ഓ​ഫി​സും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ പി​ൻ ഭാ​ഗം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​വി​ടെ പു​തി​യ ആ​ർ.​ഡി ഓ​ഫി​സ് നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​വെ​ങ്കി​ലും മ​ര​വി​ച്ചി​രി​ക്ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakeTaluk office
News Summary - Taluk office struggling with snake nuisanc
Next Story