ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ
text_fieldsഷാഹുൽ ഹമീദ്, സനൂപ്, സുനീർ, ശരവണകുമാർ
കൊച്ചി: കാക്കനാട് നിലംപതിഞ്ഞിമുകൾ സ്വദേശിനിയുടെ പുരയിടത്തിൽ മണ്ണ് നിരത്താൻ പണം ആവശ്യപ്പെടുകയും പണം നൽകാത്തതിനെ തുടർന്ന് പണി തടസ്സപ്പെടുത്തുകയും വധ ഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ.
എറണാകുളം കളമശ്ശേരി എച്ച്.എം.ടി കോളനിയിൽ കളപ്പുരക്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (35), തൃക്കാക്കര നോർത്ത് വില്ലേജ് ഞാളുകരയിൽ തീണ്ടിക്കൽ വീട്ടിൽ സനൂപ് (33), ആലുവ പള്ളിയാംകരയിൽ ചാളയിൽ വീട്ടിൽ സുനീർ (26), ഏലൂർ കുറ്റിക്കാട്ടുചിറ കോട്ടപറമ്പ് വീട്ടിൽ ശരവണകുമാർ (28) എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു, ബിയാസ്, സിവിൽ പൊലീസ് ഓഫിസർ ശരത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.ഇവർ ആലുവ, കളമശ്ശേരി, ഏലൂർ, തൃക്കാക്കര ഇൻഫോപാർക്ക് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്.