റാക്കോ സർവേ; അപകടകരമായ കാന 54, സ്ലാബില്ലാത്തത് 228
text_fieldsകൊച്ചി: നഗരസഭ പരിധിയിൽ റെസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) മേഖല കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ പനമ്പിള്ളി നഗർ മാതൃകയിലുള്ള അത്യന്തം അപകടകരമായ 54 കാനകൾ, സ്ലാബില്ലാത്ത 228 കാനകളും കണ്ടെത്തി. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ല പ്രസിഡന്റ് കുമ്പളം രവി, വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, ജനറൽ സെക്രട്ടറിമാരായ ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സർവേക്ക് നേതൃത്വം നൽകി.
റെസിഡന്റ്സ് അസോസിയേഷൻ സഹകരണത്തോടെ കാനകൾ സുരക്ഷിതമാക്കാൻ ബാരിക്കേഡ് നിർമാണം നടത്തുന്നതിന്റെ സാധ്യത ആരായാൻ നഗരസഭ മുൻകൈയെടുക്കണമെന്ന് റാക്കോ ആവശ്യപ്പെട്ടു. പരസ്യത്തിന് അനുമതി നൽകിയാൽ നഗരസഭക്ക് വലിയ ബാധ്യത ഇല്ലാതെ തന്നെ ഇത്തരം പ്രവൃത്തികൾ സാധ്യമാക്കാമെന്ന നിർദേശവും ഉയർന്നു.
കൗൺസിലർമാരുടെ നേതൃത്വത്തിൽ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ യോഗം അടിയന്തരമായി വിളിക്കണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. റാക്കോ ജില്ല പ്രസിഡന്റ് കുമ്പളം രവി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ, ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ല വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൽ, കെ.ജി രാധാകൃഷ്ണൻ, മൈക്കിൾ കടമാട്ട്, ജോൺ തോമസ്, ജേക്കബ് ഫിലിപ്പ്, ടി.എൻ. പ്രതാപൻ, സി.വി. ജേക്കബ് , കെ.കെ. വാമലോചനൻ, ഗോപിനാഥ കമ്മത്ത്, സലാം പുല്ലേപ്പടി, പി.ഡി. രാജീവ്, ഷാജൻ ആന്റണി, ഡോ. ജലജ ആചാര്യ, ഷക്കീല മറ്റപ്പള്ളി, ഉഷ ജയകുമാർ, സൈനബ പൊന്നാരിമംഗലം, മിനു പോൾ, വേണു കറുകപ്പള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

