സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയർ നാളെമുതൽ
text_fieldsകൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ആരംഭിക്കും. ജില്ല ഫെയർ എറണാകുളം മറൈൻഡ്രൈവ് ഹെലിപ്പാഡ് മൈതാനത്ത് വൈകീട്ട് നാലിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷനാവും. ഹൈബി ഈഡൻ എം.പി ആദ്യ വില്പന നടത്തും. ജനുവരി ഒന്ന് വരെയാണ് ഫെയർ.
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ലാഭം സൂപ്പർ മാർക്കറ്റ്, ആലുവ സൂപ്പർ മാർക്കറ്റ്, കടവന്ത്ര ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, ചുള്ളിക്കൽ പീപ്പിൾസ് ബസാർ, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, പിറവം ഹൈപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, പറവൂർ പീപ്പിൾസ് ബസാർ, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ് എന്നിവ ക്രിസ്മസ്-പുതുവത്സര ഫെയറുകളായി പ്രവർത്തിക്കും.
പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനം വരെ വിലക്കുറവും നൽകും. സപ്ലൈകോ നിലവിൽ നടപ്പിലാക്കിവരുന്ന 25 രൂപക്ക് 20 കിലോഗ്രാം അരി ഫെയറുകളിലും ലഭ്യമാക്കും. 500 രൂപക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരുകിലോ ശബരി ഉപ്പ് ഒരുരൂപക്ക് നൽകും.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്‍റ ഓഫർ എന്ന പേരിൽ 12 ഉൽപന്നങ്ങൾ അടങ്ങിയ പ്രത്യേകകിറ്റും തിങ്കളാഴ്ച മുതൽ സപ്ലൈകോ വിൽപനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപക്ക് നൽകുക.ക്രിസ്മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽനിന്ന് 250 രൂപക്ക് ഇന്ധനം നിറക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആയിരം രൂപക്ക് മുകളിൽ ഇന്ധനം നിറക്കുന്ന മറ്റു വാഹനങ്ങൾക്കും ഈ കൂപ്പണുകൾ നൽകും. ആയിരം രൂപക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ പ്രത്യേക കൂപ്പൺ ഉപയോഗിച്ചാൽ 50 രൂപ ഡിസ്കൗണ്ട് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

